ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് അവസാനത്തോടെ തുറക്കും
text_fieldsപനാജി: ഗോവയിലെ മോപ അന്താരാഷ്ട്ര വിമാനത്താവളം ആഗസ്റ്റ് അവസാനത്തോടെ പ്രവർത്തിച്ച് തുടങ്ങുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. വടക്കൻ ഗോവയിൽ ആണ് വിമാനത്താവളം വരുന്ന്ത്. ഇതോടെ സംസ്ഥാനത്തെ വ്യോമയാന സർവീസുകൾ വർധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
തെക്കൻ ഗോവയിൽ നിലവിൽ പ്രവർത്തിക്കുന്ന ദബോലിം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സർവീസുകൾ നടത്തുന്നതിൽ പരിമിതികൾ ഉണ്ട്. രാവിലെ ഒമ്പത് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെ ഇവിടെ വിമാനങ്ങൾ ഇറക്കാൻ അനുമതിയില്ല. 70 വിമാനങ്ങളാണ് ആകെ ഒരു ദിവസം ഇറങ്ങുന്നത്. മോപ വരുന്നതോടെ സംസ്ഥാനത്ത് 150ൽ പരം വിമാനങ്ങൾ ഇറക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മോപയുമായി കരാറുണ്ടാക്കാൻ നിരവധി രാജ്യങ്ങൾ തയ്യാറാണ്. നിലവിൽ 18 രാജ്യങ്ങളാണ് ഗോവയുമായി വ്യോമയാന സഹകരണം നടത്തുന്നത്. തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന വിമാനത്താവളമാണ് ദബോലിം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.