മോദി ഇന്ന് ചെന്നൈയിൽ; ട്വിറ്ററിൽ ഗോബാക്ക്
text_fieldsചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിനെതിരെ വൻ പ്രതിഷേധം. മധുര പെ രിയാർ ബസ്സ്റ്റാൻഡിന് സമീപം എം.ഡി.എം.കെ ജനറൽ സെക്രട്ടറി ൈവകോയുടെ നേതൃത്വത്തി ൽ കരിെങ്കാടി പ്രകടനം നടത്തി. ഇതുമായി ബന്ധപ്പെട്ട് കറുത്ത ബലൂണുകളും ഇവർ ആകാശത്ത േക്ക് പറത്തി. വിവിധ തമിഴ് സംഘടനകൾ പങ്കാളികളായി.
പ്രതിഷേധക്കാരെ നീക്കാൻ ശ്രമി ച്ച പൊലീസുകാരുമായി വാക്കേറ്റവും ഉന്തുംതള്ളുമുണ്ടായത് സംഘർഷത്തിനിടയാക്കി. തുടർന്ന് വൈകോ, തിരുമുരുകൻ ഗാന്ധി തുടങ്ങിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റു ചെയ്തു. മധുരയിൽ എയിംസ് ആശുപത്രിയുടെ തറക്കല്ലിടലിനാണ് മോദി എത്തിയത്. ഗജ ചുഴലിക്കാറ്റ് തെക്കൻ തമിഴക ജില്ലകളിൽ വ്യാപകനാശം വിതച്ച വേളയിൽ തമിഴ്നാട് സന്ദർശിക്കാത്ത മോദിയുടെ നിലപാട് വിവാദമായിരുന്നു.
കാവേരിക്ക് കുറുകെ മേക്കെധാതുവിൽ അണക്കെട്ട് നിർമിക്കുന്നതിന് സാധ്യത പഠന നടത്തുന്നതിന് കേന്ദ്രം അനുമതി നൽകിയതിനും ഹൈഡ്രോ കാർബൺ, ന്യൂട്രിനോ, നീറ്റ് പരീക്ഷ തുടങ്ങിയവ നടപ്പാക്കുന്നതിനും എതിരായാണ് പ്രതിഷേധം. ഇത് രണ്ടാം തവണയാണ് മോദിയുടെ തമിഴ്നാട് സന്ദർശനവേളയിൽ കറുത്ത ബലൂണുകളുയർത്തി പ്രതിഷേധം അരങ്ങേറിയത്. സമൂഹമാധ്യമങ്ങളിൽ ‘ഗോ ബാക്ക് മോദി’ എന്ന ഹാഷ്ടാഗുമായാണ് പ്രചാരണം നടന്നത്.
പെരിയാറിെൻറ ചിത്രത്തോടെയുള്ള, ഗോ ബാക്ക് മോദി എന്ന കാർട്ടൂൺ നിരവധി പേർ പങ്കുവെച്ചു. ട്വിറ്ററിലും ഫേസ്ബുക്കിലും മറ്റുമായി മോദി വിരുദ്ധ ട്രെൻഡിങ് ശക്തിപ്പെട്ടതോടെയാണ് മോദിയെ സ്വാഗതം ചെയ്ത് ‘എയിംസ് മധുര’ ‘ടി.എൻ വെൽക്കംസ് മോദി’, ‘മധുര താങ്ക്സ് മോദി’ എന്നീങ്ങനെ ബി.ജെ.പി അനുകൂല ഹാഷ്ടാഗുകളും പ്രത്യക്ഷപ്പെട്ടത്. തൂത്തുക്കുടി സ്റ്റെർലൈറ്റ് വിരുദ്ധ സമരത്തിൽ 13 പേർ പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടപ്പോൾ പ്രധാനമന്ത്രി പ്രതികരിക്കാത്തതും കാവേരി വിഷയത്തിൽ കർണാടകക്ക് അനുകൂലമായി മോദി നിലപാട് സ്വീകരിച്ചതും വിഷയമാണ്.
അതിനിടെ, ഫേസ്ബുക്കിൽ മോദിയെ മോശമായി ചിത്രീകരിച്ചുവെന്ന് കാണിച്ച് ശീർകാഴിയിൽ എം.ഡി.എം.കെ നേതാവ് സത്യരാജ്ബാലുവിനെ അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.