രാഷ്ട്രപതിയാകാൻ കൊതിച്ച് ‘ദൈവവും’!
text_fieldsന്യൂഡൽഹി: അടുത്ത രാഷ്ട്രപതിയാകാൻ കൊതിച്ച് എത്തിയവർ ചില്ലറക്കാരല്ലായിരുന്നു- നാമനിർേദശപത്രിക സമർപ്പിച്ച 95 പേരിൽ ഒരാൾ ‘ദൈവം’ ആയിരുന്നു. മറ്റൊരാളുടെ നാമനിർേദശപത്രികയിൽ ഇൗ പേര് നിർേദശിച്ചവരാകെട്ട മാർട്ടിൻ ലൂഥർ കിങ്ങും അബ്രഹാം ലിങ്കണും െഎൻസ്റ്റീനും ലെനിനും റൊണാൾഡ് റീഗനും നെൽസൺ മണ്ടേലയും വിവേകാനന്ദനും ഭഗത്സിങ്ങും... ടാറ്റയും ലതാ മേങ്കഷ്കറും ബിർളയും അമിതാഭ് ബച്ചനുമൊന്നും രാഷ്ട്രപതി മോഹികളെ ‘പിന്തുണ’ക്കാൻ പിന്നിലല്ലായിരുന്നു. രാഷ്ട്രപതിയാകാൻ അതിപ്രശസ്തർ അടക്കം കാണാമറയത്ത് ഇരുന്ന് പിന്താങ്ങിയിട്ടും ഒടുവിൽ ‘ദൈവം’ അടക്കമുള്ളവരുടെ പത്രികകൾ തള്ളിയതോടെ തെരഞ്ഞെടുപ്പുഗോദയിൽ അവശേഷിച്ചത് രണ്ടുപേർ മാത്രം- രാംനാഥ് കോവിന്ദും മീര കുമാറും. 1977ന് ശേഷം വളരെ ചുരുക്കം അവസരങ്ങളിൽ മാത്രമാണ് രണ്ടിലധികം സ്ഥാനാർഥികൾ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ അവശേഷിക്കുന്നത്.
പാനിപ്പത്തിൽ നിന്നുള്ള ദേവിദയാൽ അഗർവാളാണ് ‘ദൈവ’മെന്ന് സ്വയം വിശേഷിപ്പിച്ച് പത്രിക സമർപ്പിച്ചത്. ‘ദൈവ’മായതിനാൽ പത്രിക സ്വീകരിക്കപ്പെടാൻ വേണ്ട 50 എം.പിമാരുടെയും 50 എം.എൽ.എമാരുടെയും പിന്തുണ ആവശ്യമില്ലെന്ന നിലപാടായിരുന്നു ദേവിദയാലിന്. പത്രികയിൽ 24 തവണയാണ് താൻ ദൈവമെന്ന് അദ്ദേഹം എഴുതിപ്പിടിപ്പിച്ചത്. ‘‘രാംനാഥ് കോവിന്ദും മീര കുമാറും രാഷ്ട്രപതിമാരായി തെരഞ്ഞെടുക്കപ്പെടാൻ പാടില്ല. അവരുടെ കൈയിൽ മാന്ത്രികവടിയുണ്ടോ? ഞാൻ ദൈവമായിക്കഴിഞ്ഞു. എനിക്ക് പരമമായ ശക്തിയുണ്ട്. എെൻറ പത്രിക തള്ളിയാൽ വലിയ ഭൂമികുലുക്കം ഡൽഹിയിലുണ്ടാവും. ഞാൻ തന്നെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെടണം. ഏറ്റവും വലിയ ശാസ്ത്രജ്ഞനും ഞാനാണ്’’- അേദ്ദഹം നാമനിർേദശ പത്രികയിൽ എഴുതി! ഒടുവിൽ പത്രിക തള്ളിയപ്പോൾ ക്ഷുഭിതനായ ദേവിദയാൽ ‘ഇവിടെ അനർഥമുണ്ടാവു’മെന്നും ശപിച്ചു. കുറച്ചുകഴിഞ്ഞ് മഴ പൊടിയാൻ തുടങ്ങിയതോടെ ‘കണ്ടോ, ഞാൻ പറഞ്ഞപോലെ മഴപെയ്യാൻ തുടങ്ങി’യെന്ന് പറയാനും മറന്നില്ല.
ഹരിയാന ജിന്ദ് സ്വദേശിയായ വിനോദ്കുമാറിനെ പിന്തുണച്ചവർ ഭഗത്സിങ്ങും വിവേകാനന്ദനും നെൽസൺ മണ്ടേലയും ബി.ആർ. അംബേദ്കറും സുഭാഷ്ചന്ദ്രബോസും ജെ.എഫ്. കെന്നഡിയും റൊണാൾഡ് റീഗനും മാർട്ടിൻ ലൂഥർ കിങ്ങും അബ്രഹാം ലിങ്കനും െഎൻസ്റ്റീനും. 95 സ്ഥാനാർഥികൾ 108 നാമനിർേദശപത്രികകളാണ് സമർപ്പിച്ചതെന്ന് ലോക്സഭ അധികൃതർ പറഞ്ഞു. ഇതിൽ 93 പേരുടേത് വിവിധ കാരണങ്ങളാൽ തള്ളി. അപേക്ഷകരുടെ പ്രായത്തിലും വൈവിധ്യം പ്രകടമായിരുന്നു- 37 വയസ്സ് മുതൽ 78 കാരൻവരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.