ഗോധ്ര തീവെപ്പ് കേസ്: 11പേരുടെ വധശിക്ഷ ജീവപര്യന്തമാക്കി
text_fieldsഅഹ്മദാബാദ്: 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ പ്രത്യേക വിചാരണ കോടതി 11 പേർക്ക് വിധിച്ച വധശിക്ഷ ഗുജറാത്ത് ഹൈകോടതി ജീവപര്യന്തം തടവാക്കി കുറച്ചു. മറ്റ് 20 പേരുടെ ജീവപര്യന്തം ശരിവെച്ചു. ഇതോടൊപ്പം വിചാരണ കോടതി 63 പേരെ കുറ്റമുക്തരാക്കിയതും ഹൈകോടതി ശരിവെച്ചു.
ഗോധ്ര തീവെപ്പിനു പിന്നിലെ പ്രധാനിയെന്ന് ഗുജറാത്ത് പൊലീസ് ആരോപിച്ച മൗലാന ഉമർജിയും കുറ്റമുക്തരാക്കപ്പെട്ടവരിൽപ്പെടുന്നു. എന്നാൽ, ഉമർജി 2013ൽ മരിച്ചു.
ഗോധ്ര സംഭവത്തിൽ റെയിൽവേയും സംസ്ഥാന സർക്കാറും ക്രമസമാധാനം സംരക്ഷിക്കുന്നതിലും ഉത്തരവാദിത്തം നിറവേറ്റുന്നതിലും പരാജയപ്പെട്ടതായി കുറ്റപ്പെടുത്തിയ ഹൈകോടതി ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ആനന്ദ് എസ്. ദാവെ, ജി.ആർ. ഉധ്വാനി എന്നിവർ, തീവെപ്പിൽ കൊല്ലപ്പെട്ട 59 പേരുടെ ബന്ധുക്കൾക്ക് 10 ലക്ഷം രൂപ വീതം നൽകാൻ ഉത്തരവിട്ടു. വിചാരണ കോടതി കേസിെൻറ ഇൗ വശം പരിഗണിച്ചില്ലെന്ന് വിമർശിച്ച ഡിവിഷൻ ബെഞ്ച്, സംഭവത്തിൽ പരിക്കേറ്റവർക്ക് സർക്കാർ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നൽകണമെന്നും വിധിച്ചു. കേസിൽ ആദ്യം ശിക്ഷ വിധിച്ച വിചാരണ കോടതി അഡീഷനൽ സെഷൻസ് ജഡ്ജി ആർ.ആർ. പേട്ടൽ നിലവിൽ ഹൈകോടതി രജിസ്ട്രാറാണ്.
‘അപൂർവങ്ങളിൽ അപൂർവം’ എന്ന വിശേഷണത്തോടെയാണ് 2011 മാർച്ച് ഒന്നിന് വിചാരണ കോടതി 11 പേർക്ക് വധശിക്ഷയും 20 പേർക്ക് ജീവപര്യന്തം തടവും വിധിച്ചത്. ഇൗ വിധി ശരിവെക്കണമെന്ന പ്രത്യേക അന്വേഷണ സംഘത്തിെൻറയും ഗുജറാത്ത് സർക്കാറിെൻറയും ഹരജികൾ ഹൈകോടതി തള്ളി. ഗോധ്ര തീവെപ്പിൽ കുറ്റാരോപിതരായ 139 പേരിൽ 94 പേരെയാണ് പ്രത്യേക കോടതിയിൽ വിചാരണ ചെയ്തത്. ഇതിൽ 63 പേരെ വെറുതെ വിട്ടിരുന്നു.
ബിലാൽ ഇസ്മാഇൗൽ അബ്ദുൽ മജീദ് സുചേല, അബ്ദുൽ റസാഖ് മുഹമ്മദ് കുൽകർ, രാംജാനി ബിന്യമിൻ ബെഹ്റ, ഹസൻ അഹ്മദ് ചർഖ, ജാബിർ ബെന്യമിൻ ബെഹ്റ, മെഹബൂബ് ഖാലിദ് ചൻദ, സലീം, സിറാജ് മുഹമ്മദ് അബ്ദുൽ മേദ, ഇർഫാൻ അബ്ദുൽ മജീദ് ഗൻചി കലന്ദർ, ഇർഫാൻ മുഹമ്മദ് ഹനീഫ്, അബ്ദുൽ ഗനി പടാലിയ, മെഹ്ബൂബ് അഹ്മദ് യൂസുഫ് ഹസൻ എന്നിവരെയാണ് വിചാരണ കോടതി വധശിക്ഷക്ക് വിധിച്ചത്. വിചാരണ കോടതി വിധിയിലെ ശിക്ഷയും കുറ്റമുക്തമാക്കലുമടക്കം ചോദ്യം ചെയ്ത് സമർപ്പിക്കപ്പെട്ട ഒരുകൂട്ടം ഹരജികളിലാണ് ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച വിധി പുറപ്പെടുവിച്ചത്.
വാദം കേൾക്കൽ രണ്ടുവർഷം മുമ്പ് അവസാനിച്ചെങ്കിലും വിധി പറയാൻ ഇത്രയും വൈകിയതിൽ ഹൈകോടതി ബെഞ്ച് ബന്ധപ്പെട്ട കക്ഷികളോട് ക്ഷമ ചോദിച്ചു.
തീവെപ്പിൽ പരിക്കേറ്റവർ, യാത്രക്കാർ, റെയിൽവേ ജീവനക്കാർ, റെയിൽവേ പൊലീസ്, ഗോധ്ര ടൗൺ പൊലീസ്, അഗ്നിശമന വിഭാഗം, ഫോറൻസിക് വിദഗ്ധർ എന്നിവരുടെ മൊഴികൾ അടിസ്ഥാനപ്പെടുത്തിയാണ് വിധി പ്രഖ്യാപിച്ചതെന്ന് ഹൈകോടതി ജഡ്ജിമാർ വ്യക്തമാക്കി.
നേരത്തെ, കേസിലെ പ്രതികൾക്കെതിരെ കരിനിയമമായ പോട്ട പ്രകാരമാണ് കുറ്റം ചുമത്തിയത്. പിന്നീട് കേന്ദ്ര പോട്ട അവലോകന സമിതിയുടെ ശിപാർശ പ്രകാരം ഇൗ നിയമപ്രകാരമുള്ള കുറ്റങ്ങൾ ഒഴിവാക്കി. വധം, വധശ്രമം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ വിചാരണ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.