Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോദ്​സെയുടെ ജന്മദിനം...

ഗോദ്​സെയുടെ ജന്മദിനം ആഘോഷിച്ച ആറു ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്​റ്റിൽ

text_fields
bookmark_border
arrest 14.07.2019
cancel

സൂറത്ത്​: മഹാത്​മ ഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോദ്​സെയുടെ നൂറാം ജന്മദിനം ആഘോഷിച്ച ആറു ഹിന്ദു മഹാസഭ പ്രവർത് തകരെ ഗുജറാത്തിൽ അറസ്​റ്റ്​ ചെയ്​തു. സൂറത്തിലെ സൂര്യമുഖി ഹനുമാൻ ​േക്ഷത്രപരിസരത്താണ്​​ ഇവർ ഞായറാഴ്​ച ഗോദ്​സെയുടെ ജന്മദിനം ആഘോഷിച്ചതെന്ന് സൂറത്ത്​ പൊലീസ്​ കമീഷണർ സതീഷ്​ ശർമ പറഞ്ഞു​. ഹിരൻ മഷ്​റു, വല ഭർവദ്​, വിരാൽ മൽവി, ഹിതേഷ്​ സോണർ, യോഗേഷ്​ പ​ട്ടേൽ, മനീഷ്​ കലാൽ എന്നിവരാണ്​ അറസ്​റ്റിലായത്​.

ഹിന്ദു മഹാസഭ പ്രവർത്തകർ ഗോദ്​സെയുടെ ചിത്രത്തിനു മുന്നിൽ വിളക്ക്​ തെളിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്​തു. ചടങ്ങി​െൻറ വിഡിയോയും ചിത്രവുമെടുത്തിരുന്നു. ഗാന്ധിയെ വധിച്ച ഗോദ്​സെയുടെ ജന്മദിനം ആഘോഷിച്ചതിലൂടെ സമൂഹത്തിലെ സമാധാനാന്തരീക്ഷം തകർക്കാനാണ്​ ഇവർ ശ്രമിച്ചതെന്ന്​ പൊലീസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestgujaratmalayalam newsGodse's birthday
News Summary - Godse's birthday celebrated in Gujarat, 6 held -india news
Next Story