കുൽഭൂഷൺ കേസ്: ഇന്ത്യ അന്താരാഷ്ട കോടതിയെ സമീപിച്ചത് മണ്ടത്തരമെന്ന് കട്ജു
text_fieldsന്യൂഡൽഹി: കുൽഭൂഷൺ ജാദവിന്‍റെ വധശിക്ഷക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത് വലിയ മണ്ടത്തരമായിപ്പോയെന്ന് മുൻ സുപ്രീകോടതി ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. പാകിസ്താനെ സംബന്ധിച്ചിടത്തോളം ഇത് പണ്ടോരയുടെ പേടകം തുറന്നതുപോലെ ഭാഗ്യം നൽകുന്നതാണ്.
ഫേസ്ബുക് പോസ്റ്റിൽ എഴുതിയ കുറിപ്പിലാണ് ഇന്ത്യ ഇത്തരം ഒരു മണ്ടത്തരം ചെയ്യരുതായിരുന്നു എന്ന് കട്ജു വ്യക്തമാക്കിയത്. ഇത് കശ്മീർ അടക്കമുള്ള പ്രശ്നങ്ങൾ അന്താരാഷ്ട്ര കോടതിയിൽ ഉന്നയിക്കാൻ പാകിസ്താന് അവസരം നൽകുമെന്നാണ് കട്ജുവിന്‍റെ വാദം.
'കുൽഭൂഷൺ ജാദവ് കേസിൽ ഇന്ത്യക്കുണ്ടായ വിജയം ജനങ്ങൾ ആഘോഷിക്കുകയാണ്. എന്നാൽ ഇന്ത്യ ചെയ്തത് അബദ്ധമായിപ്പോയി എന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. പാകിസ്താന് പല പ്രശ്നങ്ങളും അന്താരാഷ്ട്ര കോടതിയുടെ മുന്നിലേക്ക് കൊണ്ടുവരാനുള്ള അവസരം നാം തന്നെ ഒരുക്കിക്കൊടുക്കകയായിരുന്നു.' പ്രസ് കൊൺസിൽ ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ കൂടിയായ കട്ജു ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.