മന്ത്രി കിരൺ റിജിജു അജ്മീർ ദർഗയിൽ; പ്രധാനമന്ത്രി നൽകിയ ‘ചാദർ’ കൈമാറി
text_fieldsജയ്പുർ: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു ശനിയാഴ്ച അജ്മീർ ദർഗ സന്ദർശിച്ചു. ഉറൂസിനോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടുത്തയച്ച ‘ചാദർ’ സൂഫിവര്യനായ ഖ്വാജ മുഈനുദ്ദീൻ ചിശ്തിയുടെ ദർഗയിൽ സമർപ്പിക്കാനാണ് മന്ത്രി എത്തിയത്. പ്രധാനമന്ത്രിയുടെ സന്ദേശവും അദ്ദേഹം വായിച്ചു. ദർഗയുടെ വെബ് പോർട്ടലും തീർഥാടകർക്കുള്ള ‘ഗരീബ് നവാസ്’ ആപ്പും ഉറൂസിന്റെ ചടങ്ങുകളുടെ വിവരങ്ങൾ അടങ്ങിയ മാന്വലും മന്ത്രി പ്രകാശനം ചെയ്തു. മതങ്ങൾക്കതീതമായി ഐക്യത്തോടെ എല്ലാവരും പ്രവർത്തിക്കണമെന്ന പ്രധാന മന്ത്രിയുടെ സന്ദേശം അദ്ദേഹം വായിച്ചു.
അതേസമയം, ശിവക്ഷേത്രത്തിനു മുകളിലാണ് അജ്മീർ ദർഗ നിർമിച്ചതെന്ന് അവകാശപ്പെട്ട് ഹിന്ദുത്വവാദികൾ കോടതിയിൽ നൽകിയ ഹരജിയെ സംബന്ധിച്ച വാർത്തലേഖകരുടെ ചോദ്യത്തോട് പ്രതികരിക്കാൻ മന്ത്രി തയാറായില്ല. ചാദർ സമർപ്പിക്കാനും പ്രധാനമന്ത്രിയുടെ സന്ദേശം നൽകാനുമാണ് എത്തിയതെന്ന് മന്ത്രി പറഞ്ഞു.
ഇത്തവണ ‘ചാദർ’ അയക്കരുതെന്ന് ഹരജി നൽകിയ ഹിന്ദുസേന അധ്യക്ഷൻ വിഷ്ണു ഗുപ്ത പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും ദർഗയിലേക്ക് ‘ചാദർ’ സമർപ്പിച്ചു. സ്നേഹവും സാേഹാദര്യവും പ്രചരിപ്പിക്കാനും വിദ്വേഷ ശക്തികളെ പരാജയപ്പെടുത്താനും അദ്ദേഹംആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.