കാലിത്തീറ്റക്കൊപ്പം പോത്ത് അകത്താക്കിയത് രണ്ടര പവൻ സ്വർണം; ഒടുവിൽ ശസ്ത്രക്രിയയിലൂടെ പുറത്ത്
text_fieldsനാഗ്പൂർ: പോത്തിന്‍റെ വയറ്റില്‍ നിന്നും പുറത്തെടുത്തത് രണ്ടര പവന്റെ സ്വര്‍ണ മാല. നാഗ്പുരിലെ വിഹിം ജില്ലയിലാണ് സംഭവം. വെള്ളിയാഴ്ച്ച ശസ്ത്രക്രിയ വഴിയാണ് ആഭരണം പുറത്തെടുത്തത്.
കർഷകനായ രാംഹാരി ഭോയാർ തന്റെ ഫാമിൽ നിന്ന് പോത്തിന് കൊടുക്കാനായി സോയാബീൻ കൊണ്ടുവന്നിരുന്നു. രാംഹാരിയുടെ ഭാര്യ ഗീതാബായി ഒരു പ്ലേറ്റിൽ സോയ വച്ച് കൊടുത്തപ്പോൾ മാല അതിലേക്ക് വീഴുകയായിരുന്നു. എന്നാൽ, ഗീതാബായി അത് ശ്രദ്ധിച്ചിരുന്നില്ല. ഉച്ചയോടെയാണ് സ്വർണ്ണ മാല നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. മോഷണം നടന്നിട്ടുണ്ടെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീടാണ് സോയാബീനിനൊപ്പം സ്വർണമാലയും പോത്ത് കഴിക്കുകയായിരുന്നുവെന്ന് മനസിലാക്കിയത്. ഉടനെ പോത്തിനെ മൃഗഡോക്ടറുടെ അടുത്തേക്ക് കൊണ്ട് പോയി.
കന്നുകാലികള്‍ പ്ലാസ്റ്റികും, കോയിനുകളും മറ്റ് വസ്തുക്കളും അകത്താക്കിയാല്‍ പുറത്തെടുക്കാന്‍ ശസ്ത്രക്രിയ ചെയ്യുന്നത് സാധാരണമാണ്. പക്ഷേ രണ്ടര ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണം അത്യപൂര്‍വ്വമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.