കേരള പൊലീസിലെ ആറു പേർക്ക് സ്തുത്യർഹ സേവനത്തിന് മെഡൽ
text_fieldsന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിവിധ സേനാ മെഡലുകൾ പ്രഖ്യാപിച്ചു. സ്തുത്യർഹ സേവനത്തിനുള്ള അവാർഡിന് കേരള പൊലീസിൽനിന്ന് ആറു പേര് അര്‍ഹരായി. കണ്ണൂര്‍ വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് മധുസൂദനന് വയക്കോടന്‍, തിരുവനന്തപുരം എസ്.എസ്.ബി ഡെപ്യൂട്ടി കമാന്‍ഡൻറ് രാജന് മാധവന്, നരുവമ്മൂട് അസിസ്റ്റൻറ് സബ് ഇന്‍സ്പെക്ടര്‍ ആര്.വി. ബൈജു, തൃശൂര്‍ ക്രൈബ്രാഞ്ച് അസിസ്റ്റൻറ് ഇന്‍സ്പെക്ടര്‍ സുരാജ് കരിപ്പേരി, കൊല്ലം വിജിലന്‍സ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ഹരിഹരന് ഗോപാല പിള്ള, മലപ്പുറം വിജിലന്‍സ് സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പി.എന്‍. മോഹനകൃഷ്ണന് എന്നിവരാണ് രാഷ്ട്രപതിയുടെ സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലിന് അര്‍ഹരായത്.
ഡല്‍ഹി സി.ആർ.പിഎഫ് ഡയറക്ടറേറ്റ് ജനറലിലെ ഇന്‍സ്പെക്ടര്‍ ജനറല്‍ ആനി ഏബ്രഹാം, ലക്ഷദീപ് പൊലീസ് സ്പെഷ്യൽ ബ്രാഞ്ച് യൂനിറ്റ് കൊച്ചിയിലെ കെ.പി. മുരളീധരൻ (വയർലസ് ഓപറേറ്റർ) എന്നിവർക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
സി.ഐ.എസ്.എഫില്‍നിന്ന് എറണാകുളം യൂനിറ്റിലെ അസിസ്റ്റൻറ് സബ് ഇന്‍സ്പെക്ടര്‍ കെ.ഐ. മാത്യു, സി.ആർ.പി.എഫില്‍നിന്ന് വിശാഖപട്ടണം 198ാം ബറ്റാലിയനിലെ ഡെപ്യൂട്ടി കമാന്‍ഡൻറ് കെ.വി. കുര്യാക്കോസ്, പെരിങ്ങോം 42ാം ബറ്റാലിയനിലെ സബ് ഇന്‍സ്പെക്ടര്‍ എ. അശോകന്, കോയമ്പത്തൂര്‍ 105ാം ബറ്റാലിയനിലെ പി.എം. ജോസ്, സശസ്ത്ര സീമാബലില്‍ ഛത്തിസ്ഗഢിലെ ഭിലായില്നിന്ന് ജോസുകുട്ടി ജോണ്‍, ആഭ്യന്തരമന്ത്രാലയ വിഭാഗത്തില്‍ തിരുവനന്തപുരം ഐ.ബിയിലെ അസിസ്റ്റൻറ് സെന്‍ട്രല്‍ ഇൻറലിജൻറ്സ് ഓഫിസര്‍ ഹാരിസണ്‍ ആൻറണി, ലോക് നായക് ജയപ്രകാശ് നാരായണ്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിമിനോളജി ആൻഡ് ഫോറന്‍സിക് സയന്‍സിലെ കെ. സേതുമാധവന്, ദേശീയ ദുരന്തനിവാരണ സേനയിലെ കെ. ചന്ദ്രശേഖരന് എന്നിവരും സ്തുത്യര്‍ഹ സേവനത്തിനുള്ള മെഡല്‍ നേടി.
വിവിധ സേനാവിഭാഗങ്ങളിൽനിന്നായി 926 പൊലീസ് ഉദ്യോഗസ്ഥരാണ് അവാർഡിന് അർഹരായത്. ധീരതക്കുള്ള പൊലീസ് മെഡൽ 215 പേർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡലുകൾ 80 പേർക്കും സ്തുത്യർഹ സേവനത്തിനുള്ള മെഡൽ 631 േപർക്കുമാണ് ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.