തിരുച്ചിറപ്പള്ളിയിൽ ജ്വല്ലറിയിൽ വൻ കവർച്ച; 50 കോടിയുടെ സ്വർണം നഷ്ടമായി
text_fieldsകോയമ്പത്തൂർ: തിരുച്ചി നഗരത്തിലെ പ്രമുഖ ജ്വല്ലറിയിൽ വൻ കവർച്ച. സത്തിരം ബസ് സ്റ്റാൻഡിന് സമീപത്തെ ലളിത ജ്വല്ലറിയുടെ ഭിത്തിയിൽ ദ്വാരമുണ്ടാക്കി 50 കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളാണ് മോഷ്ടിച്ചത്. 100 കിലോയിലധികം സ്വർണം നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്.
ബുധനാഴ്ച രാവിലെ ജീവനക്കാർ ജ്വല്ലറി തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. മൂന്നു നിലകളിലായി പ്രവർത്തിക്കുന്ന സ്ഥാപനത്തിെൻറ ഒന്നാം നിലയിലെ പിൻഭാഗത്തെ ചുമരിലാണ് ദ്വാരമുണ്ടാക്കിയത്. ഷോക്കേസുകളിലും ആൾരൂപങ്ങളിലും മറ്റും വെച്ചിരുന്ന സ്വർണാഭരണങ്ങളാണ് കൊള്ളയടിച്ചത്. രണ്ടും മൂന്നും നിലകളിൽ സംഘം മോഷണശ്രമം നടത്തിയില്ല.
തിരുച്ചി സിറ്റി കമീഷണർ അമൽരാജിെൻറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന്, രണ്ടു പേരാണ് കൊള്ള നടത്തിയതെന്ന് മനസ്സിലായി. ഇവർ മുഖംമൂടികളും കൈയുറകളും ധരിച്ചിരുന്നു. കുട്ടികൾ കളിക്കാൻ ഉപയോഗിക്കാറുള്ള മുഖംമൂടികളാണ് പ്രതികൾ ധരിച്ചത്. ബുധനാഴ്ച പുലർച്ച രണ്ടിനും മൂന്നിനും ഇടയിലാണ് സംഭവം. കൃത്യം നടത്തിയശേഷം മുളകുപൊടി വിതറിയാണ് പ്രതികൾ രക്ഷപ്പെട്ടത്.
ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പൊലീസ് നായെ എത്തിച്ച് പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി. പ്രതികളെ പിടികൂടാൻ ഏഴ് പ്രത്യേക പൊലീസ് സംഘങ്ങളെ നിയോഗിച്ചു.
ഇൗ വർഷം തിരുച്ചിയിലെ രണ്ടാമത്തെ വൻ മോഷണമാണിത്. ജനുവരിയിൽ പഞ്ചാബ് നാഷനൽ ബാങ്കിെൻറ മൂന്നു ലോക്കറുകൾ കുത്തിത്തുറന്ന് 470 പവൻ സ്വർണവും 19 ലക്ഷം രൂപയും കൊള്ളയടിച്ചിരുന്നു. ഇൗ കേസിൽ പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.