വാഹനപരിശോധന: ചെന്നൈക്ക് സമീപം1381 കിലോ സ്വർണം പിടികൂടി
text_fieldsചെന്നൈ: തിരുവള്ളൂർ വേപ്പപട്ടിൽ തെരഞ്ഞെടുപ്പ് ഫ്ലൈയിങ് സ്ക്വാഡിെൻറ വാഹന പരിശോ ധനക്കിടെ രണ്ട് വാനുകളിലായി കൊണ്ടുപോവുകയായിരുന്ന 1381 കിലോ സ്വർണക്കട്ടികൾ പിടി കൂടി. ഒരു വാനിൽ 30 പെട്ടികളും മറ്റൊരു വാനിൽ 25 പെട്ടികളുമാണ് ഉണ്ടായിരുന്നത്.
ഒാരോ പ െട്ടിയിലും 25 കിലോയുടെ സ്വർണ ബാറുകളാണ് സൂക്ഷിച്ചിരുന്നത്. വാഹനങ്ങളിലുണ്ടായിരുന്നവരുടെ പക്കൽ മതിയായ രേഖകളില്ലാത്ത സാഹചര്യത്തിൽ അധികൃതർ പൂവിരുന്തമല്ലി തഹസിൽദാറുടെ ഒാഫിസിലേക്ക് കൊണ്ടുപോയി.
സ്വിറ്റ്സർലൻഡിൽനിന്ന് ഇറക്കുമതി ചെയ്ത സ്വർണം തിരുപ്പതി ക്ഷേത്ര ദേവസ്ഥാനത്തിലേക്ക് കൊണ്ടുപോവുകയാണെന്ന് അറിയിച്ചു. സ്വർണത്തിെൻറ ഉടമസ്ഥാവകാശം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതർ തിരുപ്പതി തിരുമല ദേവസ്ഥാനവുമായി ബന്ധപ്പെട്ടുവരികയാണ്. വ്യക്തമായ രേഖകൾ ഹാജരാക്കിയാൽ സ്വർണം വിട്ടുകൊടുക്കുമെന്ന് തെരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു.
വിരുതുനഗർ ജില്ലയിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാത്തൂർ നിയമസഭ മണ്ഡലത്തിലെ അമ്മ മക്കൾ മുന്നേറ്റ കഴകം സ്ഥാനാർഥി എസ്.ജി. സുബ്രഹ്മണ്യെൻറ തെരഞ്ഞെടുപ്പ് കമ്മിറ്റി ഒാഫിസിൽനിന്ന് 43 ലക്ഷം രൂപ പിടികൂടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.