Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്വർണക്കടത്ത് കേസ്...

സ്വർണക്കടത്ത് കേസ് വിചാരണ പുറത്തേക്ക് മാറ്റണമെന്ന്: വിശദ വാദം കേൾക്കണമെന്ന് സുപ്രീംകോടതി

text_fields
bookmark_border
സ്വർണക്കടത്ത് കേസ് വിചാരണ പുറത്തേക്ക് മാറ്റണമെന്ന്: വിശദ വാദം കേൾക്കണമെന്ന് സുപ്രീംകോടതി
cancel

ന്യൂ​ഡ​ൽ​ഹി: സ്വ​ർ​ണ​ക്ക​ള്ള​ക്ക​ട​ത്ത് കേ​സ് വി​ചാ​ര​ണ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഡ​യ​റ​ക്ട​റേ​റ്റി​ന്റെ ആ​വ​ശ്യ​ത്തി​ൽ സു​പ്രീം​കോ​ട​തി വി​ശ​ദ വാ​ദം കേ​ൾ​ക്കും. കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളു​ടെ​യും വാ​ദം കേ​ട്ട​ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കാ​ൻ ക​ഴി​യു​ക​യു​ള്ളൂ​വെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ സ​ഞ്ജീ​വ് ഖ​ന്ന, എം.​എം. സു​ന്ദ​രേ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​നം ഭ​രി​ക്കു​ന്ന രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​മു​ള്ള കേ​സ് ആ​യ​തി​നാ​ൽ വി​ചാ​ര​ണ ബം​ഗ​ളൂ​രു​വി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന​ത് അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര​ണ​ത്താ​ൽ വി​ചാ​ര​ണ മാ​റ്റി​യാ​ൽ സ​മാ​ന ഹ​ര​ജി​ക​ളു​ടെ പ്ര​ള​യ​മാ​വും ഉ​ണ്ടാ​വു​ക​യെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു.

അ​സാ​ധാ​ര​ണ​മാ​യ കേ​സാ​ണെ​ങ്കി​ൽ മാ​ത്ര​മേ വി​ചാ​ര​ണ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​ൻ അ​നു​വ​ദി​ക്കൂ എ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ജു​ഡീ​ഷ്യ​റി​യു​ടെ വി​ശ്വാ​സ്യ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണി​തെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gold smuggling case
News Summary - Gold smuggling case to be moved outside the trial: Supreme Court to hear detailed arguments
Next Story