ഡൽഹി വിമാനത്താവളത്തിൽ ‘ബോംബ് ഭീഷണി’; കണ്ടെത്തിയത് സ്വർണക്കട്ടി
text_fieldsന്യൂഡൽഹി: ഡൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെ ട്ട നിലയിൽ കണ്ടെത്തിയ പൊതിക്കെട്ട് പരിഭ്രാന്തി പരത്തി. ബോംബാണെന്ന സംശയമുയർന്നതിനെ തുടർന്ന് വിദഗ്ധരെത്തി പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ഒരു കിലോയുടെ സ്വർണക്കട്ടി.
ശനിയാഴ്ച പുലർച്ച മൂന്നരയോടെയാണ് ടെർമിനൽ മൂന്നിലെ ആഗമനഹാളിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കറുത്ത ടേപ്പ് ഒട്ടിച്ച പൊതി ചില യാത്രക്കാർ കണ്ടത്. വിവരം സി.ഐ.എസ്.എഫിനെ അറിയിച്ചതിനെ തുടർന്ന് ബോംബ് പരിശോധന വിദഗ്ധർ ഡോഗ് സ്ക്വാഡുമായി സ്ഥലത്തെത്തി.
ഇവരുടെ പരിശോധനയിലാണ് പാക്കറ്റിൽ സ്വർണക്കട്ടിയാണെന്ന് കണ്ടെത്തിയത്. 35 ലക്ഷം രൂപ വിലവരുന്ന സ്വർണക്കട്ടി കസ്റ്റംസ് വിഭാഗത്തിന് കൈമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.