സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴി തന്നെ; വി. മുരളീധരനെ തള്ളി മന്ത്രി അനുരാഗ് ഠാകുർ
text_fieldsന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്ത് നയതന്ത്ര ബാഗേജ് വഴി തന്നെയാണെന്ന് കേന്ദ്ര ധന സഹമന്ത്രി അനുരാഗ് ഠാകുർ. സ്വര്‍ണം കടത്തിയത് നയതന്ത്ര ബാഗേജ് വഴിയല്ലെന്ന കേരളത്തിൽനിന്നുള്ള കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരെൻറ അവകാശവാദം ഖണ്ഡിക്കുന്നതാണ് ലോക്സഭയിൽ ഠാകുർ നൽകിയ മറുപടി.
കേരളത്തിൽനിന്നുള്ള എം.പിമാരായ ആേൻറാ ആൻറണി, എന്‍.കെ. പ്രേമചന്ദ്രന്, ഡീന്‍ കുര്യാക്കോസ് എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം.
ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വർണം കടത്തുന്നതായ സംശയം കൊച്ചി കസ്റ്റംസ് അധികൃതരാണ് വിദേശ മന്ത്രാലയത്തെ അറിയിച്ചത്. തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിെൻറ മേല്‍വിലാസത്തിലുളള ബാഗ് സംബന്ധിച്ചാണ് സംശയം ഉന്നയിച്ചത്. ബാഗേജ് പരിശോധിച്ചപ്പോൾ സ്വർണം കണ്ടെത്തി -മന്ത്രി തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.