ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ ആറ് കോടി രൂപയുടെ സ്വർണം പിടികൂടി
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ രണ്ട് സംഭവങ്ങളിലായി ആറ് കോടിയിലധികം വിലമതിക്കുന്ന സ്വർണം പിടികൂടി. നോർത്ത് 24 പർഗാനസ് ജില്ലയിൽ നിന്ന് തിങ്കളാഴ്ചയാണ് ബി.എസ്.എഫ് സ്വർണം കണ്ടെടുത്തത്. വ്യത്യസ്ഥ സംഭവങ്ങളിലായി രണ്ട് പേർ പിടിയിലായി. 11.62 കിലോഗ്രാം തൂക്കം വരുന്ന 6.15 കോടി രൂപയുടെ സ്വർണമാണ് പിടിച്ചത്.
ആദ്യ സംഭവത്തിൽ ബി.എസ്.എഫിന്‍റെ 179 ബറ്റാലിയൻ പെട്രോപോളിലെ ഒരു ട്രക്കിൽ നടത്തിയ തിരച്ചിലിലാണ് സ്വർണം കണ്ടെത്തിയത്. ലോറിയുടെ സീറ്റിന് പിന്നിൽ കറുത്ത തുണിയിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. 70 സ്വർണ ബിസ്ക്കറ്റുകളും മൂന്ന് സ്വർണ കട്ടികളും കണ്ടെടുത്തു. തുടർന്ന് ബംഗോൺ സ്വദേശിയായ ട്രക്ക് െെഡ്രവർ രാജ് മണ്ഡലിനെ കസ്റ്റഡിയിലെടുത്തു. സഹാബുദ്ദീൻ മണ്ഡൽ എന്നയാളാണ് തന്നെ ബന്ധപ്പെട്ടെതെന്നും പിന്‍റോ എന്ന വ്യക്തിയിൽ നിന്നും സ്വർണം വാങ്ങി ബംഗോൺ -ചക്ദ റോഡിലുള്ള ഷെഫാലി ട്രക്ക് പാർക്കിങിൽ എത്തിക്കാൻ ആവശ്യപ്പെട്ടെന്നും ചോദ്യം ചെയ്യലിനിടെ െെഡ്രവർ രാജ് മണ്ഡൽ പറഞ്ഞു.
രണ്ടാമത്തെ സംഭവത്തിൽ ബി.എസ്.എഫിന്‍റെ 158 ബറ്റാലിയൻ ഇരുചക്രവാഹത്തിൽ കടത്തുകയായിരുന്ന സ്വർണമാണ് പിടികൂടിയത്. 466.62 ഗ്രാമിന്‍റെ നാല് സ്വർണ ബിസ്ക്കറ്റുകൾ കണ്ടെടുത്തു. സംഭവത്തിൽ വാഹനം ഓടിച്ച മറൂഖ് മണ്ഡലിനെ അറസ്റ്റ് ചെയ്തു. ഹഫീസുൽ ഷെയ്ഖെന്ന വ്യക്തിക്ക് െെകമാറാൻ ബബ്ലൂ മണ്ഡലിൽ നിന്നാണ് സ്വർണം കൊണ്ട് വന്നതെന്ന് ഇയാൾ പറഞ്ഞു. പിടികൂടിയ രണ്ട് പേരേയും പിന്നീട് പെട്രോപോളിലെ കസ്റ്റംസ് ഓഫിസിന് െെകമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.