തൃണമൂലിന് വീണ്ടും തിരിച്ചടി; മുൻ റെയിൽവേ മന്ത്രി ബി.ജെ.പിയിൽ ചേർന്നു
text_fieldsന്യൂഡൽഹി: മുൻ റെയിൽവേ മന്ത്രിയും തൃണമൂൽ എം.പിയുമായിരുന്ന ദിനേഷ് ത്രിവേദി ബി.ജെ.പിയിൽ ചേർന്നു. ഫെബ്രുവരിയിൽ രാജ്യസഭാംഗത്വം അദ്ദേഹം രാജിവെച്ചിരുന്നു. ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ, പാർട്ടി വക്താവ് സാംബിത് പാത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് അദ്ദേഹം ബി.ജെ.പിയിലെത്തിയത്.
ദിനേഷ് ത്രിവേദിയെ സ്വാഗതം ചെയ്യുന്നു. ഇത്രയും കാലം ഒരു നല്ല വ്യക്തി മോശം പാർട്ടിയിലായിരുന്നു. ഇപ്പോഴാണ് അദ്ദേഹം ശരിയായ സ്ഥലത്തെത്തിയതെന്ന് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ പറഞ്ഞു.
താൻ കാത്തിരുന്ന സുവർണാവസരമാണ് വന്നെത്തിയിരിക്കുന്നതെന്ന് ബി.ജെ.പിയിൽ ചേർന്നുകൊണ്ട് ത്രിവേദി പറഞ്ഞു. ബംഗാളിൽ അക്രമവും അഴിമതിയുമാണ് തൃണമൂൽ സർക്കാറിന്‍റെ നേതൃത്വത്തിൽ നടക്കുന്നത്. ഇത് പശ്ചിമബംഗാളിനെ ഇരുണ്ട യുഗത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.