‘തീവ്രവാദികള്‍ക്ക് ഞങ്ങൾ വിളമ്പുന്നത് ബിരിയാണിയല്ല; വെടിയുണ്ട’ -യോഗി ആദിത്യനാഥ്
text_fieldsന്യൂഡല്‍ഹി: തീവ്രവാദികളാണെന്ന് കണ്ടെത്തുന്നവർക്ക് മോദി സർക്കാർ വിളമ്പുന്നത് ബിരിയാണിയല്ല വെടിയുണ്ടയാ ണെന്ന വിവാദ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശാഹീന്‍ ബാഗില്‍ സമരം നടത്തുന്നവര്‍ക്ക് കെജ്‌രിവാള്‍ സര്‍ക്കാര്‍ ബിരിയാണി വിതരണം ചെയ്യുന്നുണ്ടെന്നും അദ്ദേഹം ആരോപിച ്ചു.
‘ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ശുദ്ധജലം പോലും കൊടുക്കാന്‍ കെജ്‌രിവാളിന് സാധിക്കുന്നില്ല. ഡല്‍ഹി സര്‍ക്കാര്‍ ജനങ്ങള്‍ക്ക് വിഷം കലർന്ന വെള്ളമാണ് കുടിക്കാന്‍ കൊടുക്കുന്നതെന്നാണ് ബി.ഐ.എസ് സര്‍വേയില്‍ കണ്ടെത്തിയത്. എന്നാല്‍, ശാഹീന്‍ബാഗിലെയും നഗരത്തിലെ മറ്റ് പ്രദേശങ്ങളിലെയും സമരക്കാര്‍ക്ക് അവര്‍ ബിരിയാണിയാണ് വിളമ്പുന്നത്- ആദിത്യനാഥ് ആരോപിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ ഭാഗമായി ഡല്‍ഹി കരവൽ നഗറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതു മുതല്‍ എല്ലാ തീവ്രവാദികളെയും തിരിച്ചറിഞ്ഞ് അവര്‍ക്ക് ബിരിയാണിക്ക് പകരം വെടിയുണ്ടകളാണ് നല്‍കുന്നതെന്നും യോഗി പറഞ്ഞു. ഡല്‍ഹിയിലെ ആദര്‍ശ് നഗര്‍, നരേല, രോഹിണി എന്നിവിടങ്ങളിലായി നടന്ന റാലികളിലും ആദിത്യനാഥ് പങ്കെടുത്തിരുന്നു.
‘കശ്മീരില്‍ കല്ലെറിയുന്നവര്‍ പാകിസ്താനില്‍ നിന്ന് പണം കൈപറ്റിയാണ് പൊതുമുതല്‍ നശിപ്പിച്ചിരുന്നത്. കെജ്രിവാളിൻെറ പാര്‍ട്ടിയും കോണ്‍ഗ്രസും അവരെ പിന്തുണച്ചിരുന്നു. എന്നാല്‍, പ്രത്യേക പദവി എടുത്തുകളഞ്ഞതോടെ അതെല്ലാം നിലച്ചു. അതുപോലെ പാകിസ്താന് തീവ്രവാദികളെ നമ്മുടെ പട്ടാളക്കാര്‍ നരകത്തിലേക്കയച്ച് കൊണ്ടിരിക്കുകയാണ്. കെജ് രിവാളും കോണ്‍ഗ്രസും അവര്‍ക്ക് ബിരിയാണിയാണ് നല്‍കിയിരുന്നത്. ഞങ്ങള്‍ അവര്‍ക്ക് നല്‍കുന്നത് വെടിയുണ്ടകളാണ്'- വിവിധ റാലികളിൽ അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.