‘നല്ലകാലം വരും’, ജയിലിലും ശുഭാപ്തിയിൽ ആശാറാം
text_fieldsജോധ്പൂർ: ബലാത്സംഗക്കുറ്റത്തിന് മരണം വരെ തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ കഴിയുേമ്പാഴും ആൾദൈവം ആശാറാം ബാപ്പു ശുഭാപ്തി കൈവിട്ടിട്ടില്ല. ജയിൽവാസം ക്ഷണികമായ അവസ്ഥ മാത്രമാണെന്നും നല്ലകാലം വരുമെന്നുമാണ് ഇയാൾ പറയുന്നത്. 15 മിനിറ്റ് നീളുന്ന വൈറലായ ഒാഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുന്നത്.
ആശാറാമുമായി ഫോണിൽ നടത്തിയ സംഭാഷണം റെക്കോഡ് ചെയ്ത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയായിരുന്നു. തെൻറ അനുയായികൾക്കുള്ള സന്ദേശമെന്ന രീതിയിലാണ് ആശാറാം ഇതിൽ സംസാരിക്കുന്നത്. തുടക്കത്തിൽ കോടതിവിധി വന്നദിവസം ശാന്തത കൈവിടാതിരിക്കുകയും ജോധ്പൂരിലേക്ക് വന്ന് പ്രശ്നങ്ങളുണ്ടാക്കാതിരിക്കുകയും ചെയ്തതിന് ഇയാൾ അനുയായികൾക്ക് നന്ദി പറയുന്നുണ്ട്.
നിയമ സംവിധാനത്തെ നമ്മൾ ബഹുമാനിക്കണം. ഞാനങ്ങനെ ചെയ്യുന്ന ആളാണ്. ചിലയാളുകൾ ആശ്രമത്തെ അപകീർത്തിപ്പെടുത്താനും അതിെൻറ നിയന്ത്രണമേറ്റെടുക്കാനും ശ്രമിക്കുന്നുണ്ട്. അത്തരം പ്രകോപനങ്ങളിൽ വീഴരുത്. ആശ്രമത്തിെൻറ ലെറ്റർ ഹെഡിൽ ഒന്നും പ്രചരിപ്പിക്കുകയും അരുത് -ആശാറാം പറയുന്നു. തെൻറ കൂടെ ശിക്ഷിക്കപ്പെട്ട സഹായികളായ ശിൽപിയെയും ശരത് ചന്ദ്രയെയും കുറിച്ചും സന്ദേശത്തിൽ പറയുന്നു. അവരുടെ മോചനത്തിന് കൂടുതൽ അഭിഭാഷകരെ വേണമെങ്കിൽ നിയമിക്കണമെന്നും അത് കഴിഞ്ഞ് തെൻറ മോചനം നോക്കാമെന്നുമാണ് ആൾദൈവം പറയുന്നത്. സംഭാഷണത്തിെൻറ അവസാനത്തിൽ സഹായി ശരത്തും സംസാരിക്കുന്നുണ്ട്. ജയിലിലെ കാര്യങ്ങൾ ഒന്നും ഭയക്കേണ്ടതില്ലെന്നും ഇയാൾ പറയുന്നു.
ഒാഡിയോ സന്ദേശത്തിൽ സംസാരിക്കുന്നത് ആശാറാം തന്നെയായിരിക്കുമെന്ന് ജോധ്പൂർ സെൻട്രൽ ജയിൽ ഡി.െഎ.ജി വിക്രം സിങ് പറഞ്ഞു. വെള്ളിയാഴ്ച തടവുകാർക്ക് ഫോണിൽ സംസാരിക്കാനുള്ള സൗകര്യം ഉപയോഗിച്ച് ഇയാൾ സംസാരിച്ചിരുന്നെന്നും ഇത് റെക്കോഡ് ചെയ്തതാവാമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു വർഷം മുമ്പ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിനാണ് ഏപ്രിൽ 25ന് ജോധ്പൂർ കോടതി ആശാറാമിനെ ശിക്ഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.