സുഖകരമായ ജീവിതം; പുണെ ഒന്നാമത്
text_fieldsന്യൂഡൽഹി: രാജ്യത്ത് ഏറ്റവും സുഖജീവിതം നയിക്കാവുന്ന നഗരം പുണെയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രാലയം. നവി മുംബൈ, ഗ്രേറ്റർ മുംബൈ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്.
111 നഗരങ്ങളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് പുണെയെ തിരഞ്ഞെടുത്തെതന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരി അറിയിച്ചു. ഡൽഹി 65ാം സ്ഥാനത്താണ്. വൻ നഗരങ്ങളുള്ള ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾ ആദ്യ 10 എണ്ണത്തിൽ ഇടംപിടിച്ചില്ല.
പട്ടികയിൽ തിരുപ്പതി, ചണ്ഡിഗഢ്, താണെ, റായ്പുർ, ഇന്ദോർ, വിജയവാഡ, ഭോപാൽ എന്നീ നഗരങ്ങളാണ് നാലു മുതൽ 10വരെയുള്ളത്. ഭരണനിർവഹണം, സാമൂഹിക സ്ഥാപനങ്ങൾ, സാമ്പത്തിക-ഭൗതിക അടിസ്ഥാന സൗകര്യങ്ങൾ എന്നിവ വിലയിരുത്തിയാണ് ഇൗ നഗരങ്ങളെ തിരഞ്ഞെടുത്തത്. ചെെന്നെ 14ാമതാണ്. കൊൽക്കത്ത സർവേയിൽ പെങ്കടുക്കാൻ വിസമ്മതിച്ചതായി മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.