വാക്സിൻ ഡോസുകളുടെ ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് അദാർ പൂനെവാല
text_fieldsന്യൂഡൽഹി: കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാല.
ഇത് വാക്സിെൻറ കാര്യക്ഷമതയും പ്രതിരോധ ശേഷിയും വർധിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കണക്കുകളുടെ അടിസ്ഥാനത്തിലായിരിക്കും സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തിട്ടുണ്ടാവുക. ശാസ്ത്രീയമായി നോക്കിയാലും ഇതൊരു നല്ല തീരുമാനമാണെന്നെും പൂനെവാല വ്യക്തമാക്കി.
രാജ്യത്ത് കടുത്ത വാക്സിൻ ക്ഷാമം അനുഭവപ്പെടുന്നതിനിടെയാണ് കോവിഷീൽഡ് വാക്സിെൻറ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള വർധിപ്പിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചത്. 12 മുതൽ 16 ആഴ്ച വരെയായാണ് ഇടവേള വർധിപ്പിച്ചത്. നേരത്തെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ആറ് മുതൽ എട്ട് ആഴ്ച വരെയായിരുന്നു. 12 മുതൽ 16 ആഴ്ചക്കിടയിൽ വാക്സിൻ നൽകിയാൽ ഫലപ്രാപ്തി 81 ശതമാനമായിരിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.