സ്പർശനവ്യത്യാസം പഠിച്ച പെൺകുട്ടി പിതാവിെൻറ ലൈംഗികപീഡനം തിരിച്ചറിഞ്ഞു
text_fieldsബാജ്ഗര: സ്കൂളിൽ ‘ഗുഡ് ടച്ചും ബാഡ് ടച്ചും’ (സ്പർശനവ്യത്യാസം) പഠിപ്പിച്ച അധ്യാപകർ 12കാരിയിൽ നിന്ന് ആ വിവരം അറിഞ്ഞപ്പോൾ ഞെട്ടി.
ഏഴു വർഷമായി പിതാവ് കുട്ടിയെ ലൈംഗികപീഡനത്തിനിരയാക്കുന്നു. സ്കൂളിലെ കൗൺസലിങ്ങിനുശേഷം പെൺകുട്ടി കൂട്ടുകാരിയോടാണ് വിവരം ആദ്യം പങ്കുവെച്ചത്. തുടർന്ന്, സ്കൂൾ പ്രിൻസിപ്പലിനെ അറിയിച്ചു.
പീഡനത്തിനിടെ എതിർക്കാൻ ശ്രമിക്കുേമ്പാൾ പിതാവ് അടിക്കുകയും കൂടുതൽ മർദിക്കുകയും ചെയ്തിരുന്നതായി കുട്ടി അധ്യാപികമാരോടും ചൈൽഡ് ലൈൻ പ്രവർത്തകരോടും പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഹരിയാനയിലെ ബാജ്ഗര പൊലീസ് സ്റ്റേഷനിൽ പ്രതിക്കെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തു. ഇവിടെ ഇലക്ട്രീഷ്യൻ ആണ് കുട്ടിയുടെ പിതാവ്. യു.പിയിലെ കനൗജിൽ നിന്നുള്ളതാണ് കുടുംബം. എൻ.ജി.ഒ നടത്തുന്ന ജയ്പുരിൽ നിന്നുള്ള പ്രതിഭാ ദീപക് മഹേശ്വരി കുട്ടിയെ ഏറ്റെടുത്തിട്ടുണ്ട്. ഇവരാണ് കേസ് നൽകാൻ മുന്നിൽനിന്നത്.
മകളെ അഞ്ചുവയസ്സുള്ളപ്പോൾ മുതൽ പ്രതി പീഡിപ്പിക്കുകയാണെന്നും കടുത്ത ശിക്ഷാനടപടിയെടുക്കണമെന്നും മേഹശ്വരി പറഞ്ഞു. ഇേതക്കുറിച്ച് അറിയാമായിരുന്നിട്ടും മാതാവ് മൗനംപാലിക്കുകയായിരുന്നുവെന്നും മഹേശ്വരി പറഞ്ഞു. വീട്ടിൽ തനിച്ചാവുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയിരുന്നത്. കുട്ടിയുടെ മൂത്ത സഹോദരിയെയും ഇയാൾ ഉപദ്രവിച്ചിരുന്നു. എന്നാൽ, പിതാവിൽനിന്ന് രക്ഷപ്പെടാൻ അവൾക്കായിരുെന്നന്നും മഹേശ്വരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.