ആധാറിനെ തകർക്കാൻ ഗൂഗ്ളും കാർഡ് ലോബിയും ശ്രമിക്കുന്നുവെന്ന് യു.െഎ.ഡി.എ.െഎ
text_fieldsന്യൂഡൽഹി: ആധാറിനെ തകർക്കാൻ ഗൂഗ്ളും സ്വകാര്യ കാർഡ് ലോബിയും ശ്രമിക്കുകയാണെന്ന ആരോപണവുമായി യു.െഎ.ഡി.എ.െഎ. സുപ്രീംകോടതിയിലാണ് യു.െഎ.ഡി.എ.െഎ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. ജനങ്ങളുടെ െഎഡൻറിറ്റി തിരിച്ചറിയുന്നതിനായി കുറ്റമറ്റ സംവിധാനമാണ് യു.െഎ.ഡി.എ.െഎ ആധാറിലുടെ വികസിപ്പിച്ചിരിക്കുന്നത്. ഇതുമൂലം പല കമ്പനികൾക്കും തിരിച്ചടി നേരിടുമെന്നും ഇതാണ് ആധാറിനെതിരെ നീങ്ങാൻ ഇവരെ പ്രേരിപ്പിക്കുന്നതെന്നും എജൻസി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.
യുറോപ്യൻ രാജ്യങ്ങളിൽ നിലവിലുള്ള സ്മാർട്ട് കാർഡിന് സമാനമാണ് ഇന്ത്യയിൽ ആധാർ കാർഡ്. ആധാർ കാർഡ് വിജയമായാൽ ഇന്ത്യയിൽ സ്മാർട്ട് കാർഡ് വ്യവസായത്തിനുള്ള സാധ്യതകൾ ഇല്ലാതാകും. ഇത് മൂലം ഗൂഗ്ൾ ഉൾപ്പടെയുള്ള കമ്പനികൾ ആധാറിനെ തകർക്കാൻ ശ്രമിക്കുകയാണെന്ന് യു.െഎ.ഡി.എ.െഎക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി വാദിച്ചു.
അതേ സമയം, സാമൂഹികമാധ്യമങ്ങളിലെ വിവരങ്ങൾ ചോർന്നതിന് സമാനമായി ആധാർ വിവരങ്ങളും ചോരില്ലെയെന്ന സംശയം കോടതി ഉന്നയിച്ചു. കേംബ്രിഡ്ജ് അനലറ്റിക്കയെ ആധാറുമായി ബന്ധിപ്പിക്കരുതെന്നായിരുന്നു ഇതിന് അഭിഭാഷകൻ നൽകിയ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.