സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തിന് ആദരവുമായി ഗൂഗിൾ ഡൂഡിൽ
text_fieldsരാജ്യം സ്വതന്ത്രമായി 75 വർഷം പിന്നിടുമ്പോൾ ആദരവുമായി ഗൂഗിൾ ഡൂഡിൽ. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയുടെ സംസ്കാരവും വൈവിധ്യവും പ്രതിഫലിപ്പിക്കുന്ന ഡൂഡിൽ ഒരുക്കിയിരിക്കുന്നത് കേരളത്തിൽ നിന്നുള്ള ഇല്യുസ്ട്രേറ്ററായ നീതിയാണ്.
ഇന്ത്യയുടെ വ്യത്യസ്ത സംസ്കാരങ്ങൾ ചേർന്ന് പട്ടങ്ങൾ നിർമിക്കുന്നതും 75 എന്നെഴുതിയ പട്ടം പറത്തുന്നതും ഡൂഡിലിൽ കാണാം. 75 വർഷം കൊണ്ട് രാജ്യം വലിയ ഉയരങ്ങളിലെത്തിയെന്നതിന്റെ പ്രതീകമായാണ് പട്ടങ്ങൾ ഡൂഡിലിൽ ഉൾപ്പെത്തിയത്. ബ്രിട്ടീഷ് ഭരണത്തിനെതിരെ ഒരുകാലത്ത് ഇന്ത്യൻ വിപ്ലവകാരികൾ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്ത പട്ടങ്ങളും പറത്തിയിരുന്നു. പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളിൽ പട്ടം പറത്തൽ അവിഭാജ്യഘടകമായി മാറി.
അതേസമയം, 76ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി. സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി രാജ്യം മുഴുവൻ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.