റിപ്പബ്ലിക് ദിനത്തിൽ ഇന്ത്യക്ക് ആദരമായി ഗൂഗ്ൾ ഡൂഡിൽ
text_fieldsന്യൂഡൽഹി: എല്ലാ വർഷത്തേയും പോലെ ഗൂഗ്ൾ ഡൂഡിൽ ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചത് സംസ്കാരവും പാരമ്പര്യവും ചിത്രീകരിക്കുന്ന ചിത്രത്തോടെയാണ്.
ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനത്തിൽ ഇത്തവണ അഹമ്മദാബാദ് ആസ്ഥാനമായുള്ള ആർട്ടിസ്റ്റ് പാർത്ത് കോതേക്കറിന്റെ സൃഷ്ടിയാണ് ഗൂഗ്ൾ ഡൂഡിലായി തെരഞ്ഞെടുത്തിരിക്കുന്നത്.
കൈകൊണ്ട് മുറിച്ച കടലാസിൽ നിർമ്മിച്ച ഡൂഡിൽ ആർട്ട് വർക്കിൽ ഇന്ത്യയുടെ രാഷ്ട്രപതി ഭവനും ഉൾപ്പെടുന്നു. ഇതുകൂടാതെ, സി.ആർ.പി.എഫ് മാർച്ചിങ് കൺഡിജന്റ്, ഇന്ത്യാ ഗേറ്റ്, ഇന്ത്യയുടെ ദേശീയ പക്ഷിയായ മയിൽ തുടങ്ങിയ മറ്റ് ഘടകങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ഗൂഗ്ൾ ഡൂഡിലേക്കുള്ള അവസരത്തെക്കുറിച്ച് ആദ്യമായി അറിഞ്ഞപ്പോൾ അത് വിശ്വസിക്കാൻ കഴിഞ്ഞില്ലെന്ന് പാർത്ത് കോതേക്കർ പറഞ്ഞു.'ഈ പേപ്പർകട്ട് പൂർത്തിയാക്കാൻ ഞാൻ നാല് ദിവസമെടുത്തു. ഒരു ദിവസം ആറ് മണിക്കൂർ, പാർത്ത് പറഞ്ഞു.
74 വർഷത്തെ യാത്രയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. എന്നതു മാത്രമല്ല, ജി 20 അധ്യക്ഷസ്ഥാനവും ഇന്ത്യ ഏറ്റെടുത്തു. അതുകൊണ്ട് തന്നെ ഈ വർഷത്തെ റിപ്പബ്ലിക് ദിനം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമർഹിക്കുന്നതാണ്. 1950-ൽ ഈ ദിവസം ഭരണഘടന അംഗീകരിച്ചതോടെ, ഇന്ത്യ സ്വയം ഒരു പരമാധികാര, ജനാധിപത്യ, റിപ്പബ്ലിക് രാഷ്ട്രമായി പ്രഖ്യാപിച്ചു.
റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന്, രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം ജനാധിപത്യത്തെയും ബഹുമുഖതയേയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവസരമാണെന്ന് പറയുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.