സുഭദ്രകുമാരി ചൗഹാന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ
text_fieldsഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്‍റെ കരുത്തുറ്റ നേതാവും കവയത്രി സുഭദ്രകുമാരി ചൗഹാന് ആദരമർപ്പിച്ച് ഗൂഗിൾ ഡൂഡിൽ. സുഭദ്രകുമാരി ചൗഹാന്‍റെ 107ാം ജന്മവാർഷിക ദിനത്തിലാണ് ഗൂഗിളിന്‍റെ ആദരം.
1904 ആഗസ്റ്റ് 16നായിരുന്നു സുഭദ്രകുമാരി ചൗഹാൻ ജനിച്ചത്. ഗാന്ധിജിയുടെ നിസ്സഹകരണ പ്രസ്ഥാനത്തിൽ ആകൃഷ്ടയായി സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്തവരാണ് സുഭദ്രകുമാരി ചൗഹാനും ഭർത്താവ് ലക്ഷ്മൺ സിങ് ചൗഹാനും. സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിലെ ആദ്യ വനിത സത്യാഗ്രഹിയാണ് ഇവർ അറിയപ്പെടുന്നത്.
ബ്രട്ടീഷുകാർക്കെതിരെ സമരം ചെയ്തതിന് 1923ലും 1942ലുമായി രണ്ടു തവണ ജയിൽ വാസം അനുഭവിച്ചു. ഹിന്ദിയിലായിരുന്നു ഇവർ കവിതകൾ എഴുതിയിരുന്നത്. ജാൻസി കീ റാണി എന്ന പേരിൽ എഴുതിയ കവിതയാണ് ഏറെ പ്രശ്സ്തമായത്. 1948ൽ ഒരു കാർ അപകടത്തിൽ സുഭദ്രകുമാരി ചൗഹാൻ കൊല്ലപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.