അബ്ദുല്ലാ ഖാന് ഗൂഗിളിൽ നിന്ന് വിളിവന്നു; പോരുന്നോ 1.2 കോടി രൂപ ശമ്പളം തരാം
text_fieldsമുംബൈ: കളികാര്യമായപ്പോൾ 21 കാരൻ അബ്ദുല്ലാ ഖാന് അങ്ങ് ലണ്ടനിൽ നിന്ന് വിളിവന്നു; 1.2 കോടി രൂപ വാർഷിക ശമ്പളമുള്ള ജ ോലി വാഗ്ദാനവുമായി. ഐ.ഐ.ടി പ്രവേശന പരീക്ഷയിൽ കാലിടറി വീണിട്ടും ഐ.ഐ.ടി ബിരുദരെ വെല്ലുന്ന ശമ്പളത്തിൽ ഒരു ജോലി. അതും ഗൂഗിളിന്‍റെ ലണ്ടൻ കാര്യാലയത്തിൽ.
പ്രോഗ്രാം വെല്ലുവിളികൾ പരിഹരിക്കുന്ന വെബ്സൈറ്റിലെ നേരേമ്പാക്കാണ് മീരാറോഡ് ശ്രീ എൽ.ആർ തിവാരി എഞ്ചിനീയറിങ് കോളജിലെ ബി.ഇ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥിയായ ഖാന്‍റെ തലവര മാറ്റിവരച്ചത്. പ്രോഗ്രാം സൈറ്റിലെ വിരുത് കണ്ട ഗൂഗിൾ അധികൃതർ ഖാന്‍റെ വിവരങ്ങൾ തേടി അഭിമുഖത്തിന് ക്ഷണിക്കുകയായിരുന്നു.
ഒാൺലൈൻ അഭിമുഖങ്ങൾക്കൊടുവിൽ മാസാദ്യം ലണ്ടനിലെ കാര്യാലയത്തിൽ നേരിട്ട് അഭിമുഖവും നടന്നു. പിന്നെയാണ് കണ്ണഞ്ചിപ്പിക്കുന്ന ശമ്പള കണക്കുമായി ക്ഷണക്കത്ത് വന്നത്. സെപ്റ്റംബറിൽ ഗൂഗിൾ എഞ്ചിനീയറിങ് സംഘത്തിനൊപ്പം ചേരാനാണ് നിർദേശം. ഐ.ഐ.ടിക്കാരല്ലാത്തവർക്ക് ആദ്യമായാണ് ഇത്തരം ജോലി വാഗ്ദാനം.
നാല് ലക്ഷത്തിലധികം വാർഷിക ശമ്പളം അവർക്ക് കിട്ടാറില്ല. തന്‍റെ നേരേമ്പാക്ക് വമ്പൻ കമ്പനികൾ ശ്രദ്ധിക്കുന്നുവെന്ന് അറിയില്ലായിരുന്നുവെന്ന് അബ്ദുല്ല ഖാൻ പറയുന്നു. വൻ വാഗ്ദാനത്തിന്‍റെ അമ്പരപ്പ് ഖാന്‍റെ മുഖത്ത് നിന്നും ഇനിയും മാഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.