Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യൻ നീന്തൽ താരം...

ഇന്ത്യൻ നീന്തൽ താരം ആരതി സാഹക്ക്​ ഗൂഗ്​ളി​െൻറ ആദരം

text_fields
bookmark_border
ഇന്ത്യൻ നീന്തൽ താരം ആരതി സാഹക്ക്​ ഗൂഗ്​ളി​െൻറ ആദരം
cancel

ഇന്ത്യൻ നീന്തൽ താരം ആരതി സാഹയുടെ ഓർമ പുതുക്കി ഗൂഗ്​ൾ. താരത്തി​െൻറ 80ാം ജന്മദിനത്തിൽ ഗൂഗ്​ൾ ഡൂഡ്​ൾ ഒരുക്കിയതോടെ ലോകം ഇന്ത്യൻ നീന്തൽ താരത്തെ ഒരിക്കൽ കൂടി ഓർമിച്ചു. ഇംഗ്ലീഷ്​ ചാനൽ നീന്തികടന്ന ആദ്യ ഏഷ്യൻ വനിതയാണ്​ ആരതി. 1940 ​സെപ്​റ്റംബർ 24നായിരുന്നു ജനനം.

1959ലാണ്​ ഇംഗ്ലീഷ്​ ചാനൽ നീന്തിക്കടന്ന്​ റെക്കോർഡ്​ കുറിച്ചത്​. 16 മണിക്കൂർ കൊണ്ടാണ്​ 67.5 കിലോമീറ്റർ നീന്തിയത്​. ത​െൻറ രണ്ടാം പരിശ്രമത്തിലാണ്​ ആരതി വിജയിച്ചത്​. ഈ നേട്ടത്തോടെ ഇന്ത്യയിൽ പദ്​മശ്രീ നേടുന്ന ആദ്യ ഇന്ത്യൻ വനിത കായിക താരവുമായി ആരതി സാഹ.

നാലാം വയസിൽ തന്നെ നീന്തൽ പഠിച്ച ബംഗാൾ സ്വദേശിനിയായ ഇവർ 1952 ഒളിമ്പിക്​സിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1999 സാഹയെ ആദരിച്ച്​ ഇന്ത്യ സ്​റ്റാമ്പ്​ പുറത്തിറക്കിയിരുന്നു. 1994 ആഗസ്​റ്റ്​ 23നായിരുന്നു മരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:google doodleArati Saha
Next Story