ചൈനീസ് നിക്ഷേപം: പേടിഎമ്മിനെയും ഗൂഗ്ളിനെയും സഭാസമിതി ചോദ്യംചെയ്തു
text_fieldsന്യൂഡല്‍ഹി: ഇലക്േട്രാണിക് വാണിജ്യകമ്പനിയായ പേടിഎമ്മിനെയും വൻകിട ഇൻറർനെറ്റ് കമ്പനിയായ ഗൂഗ്ളിനെയും പാർലമെൻറിെൻറ വ്യക്തിഗത വിവര സംരക്ഷണ ബില്ലുമായി ബന്ധപ്പെട്ട സംയുക്ത സമിതി ചോദ്യംചെയ്തു. ഇൗ കമ്പനികളിലെ ചൈനീസ് നിക്ഷേപത്തെപ്പറ്റിയായിരുന്നു പ്രധാനമായും ചോദ്യങ്ങൾ. ചൈനയുമായുള്ള ബന്ധത്തെപ്പറ്റി ഗൂഗ്ളിനോട് പ്രത്യേകം ചോദ്യങ്ങൾ ഉന്നയിച്ചു.
എത്ര വരുമാനം നിങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും ഇന്ത്യയിൽ എത്ര കോർപറേറ്റ് നികുതി അടക്കുന്നുണ്ടെന്നും ഗൂഗ്ളിനോട് സമിതി ചോദിച്ചതായി ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. രണ്ടു കമ്പനികളുടെയും നിക്ഷിപ്തതാൽപര്യങ്ങൾ അറിയുകയായിരുന്നു സമിതിയുടെ ലക്ഷ്യം.
ചൈനീസ് കമ്പനിയായ ആലിബാബ തങ്ങളുടെ നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നും എന്നാൽ നടത്തിപ്പില്‍ അവർക്ക് പങ്കില്ലെന്നും പേടിഎം അധികൃതർ വിശദീകരിച്ചു.
വ്യക്തി വിവരങ്ങൾ ഇന്ത്യ കേന്ദ്രീകരിച്ചാണ് സംരക്ഷിക്കുന്നതെന്നും അവർ വ്യക്തമാക്കി. ചൈനയുമായുള്ള ബന്ധം വേർപെടുത്തിയതായി ഗൂഗ്ളും അറിയിച്ചു. ഗൂഗ്ളിെൻറ ആന്‍ഡ്രോയ്ഡ് സോഫ്റ്റ്െവയറുകള് പല ചൈനീസ് നിര്‍മിത ഫോണുകളിലും ഉപയോഗിക്കുന്നത്
സമിതി ചൂണ്ടിക്കാട്ടി. തുടർന്ന്, വിവരസംരക്ഷണം, സ്വകാര്യത, നികുതി, പ്രവര്‍ത്തന ഘടന എന്നിവ ഉൾപ്പെടെ കാര്യങ്ങളില്‍ ഗൂഗ്ളിനോടും പേടിഎമ്മിനോടും രേഖാമൂലം വിശദീകരണം ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ ടാക്സി കമ്പനിയായ ഉബറിനോടും ഓലയോടും ഇതേ രീതിയിൽ വിശദീകരണം തേടിയിട്ടുണ്ട്.
കൂടാതെ, മൊബൈല്‍ സേവന ദാതാക്കളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെൽ കമ്പനി പ്രതിനിധികൾ അടുത്തയാഴ്ച നേരിെട്ടത്തി വിശദീകരണം നൽകാനും നിർദേശിച്ചു. ട്വിറ്റര്‍, ആമസോണ്‍, ഫേസ്ബുക്ക് കമ്പനി അധികൃതർ നേരേത്ത ഹാജരായി വിശദീകരണം നല്‍കിയിരുന്നു.
എല്ലാ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളോടും കോര്‍പറേറ്റ് ഘടന, കോര്‍പറേറ്റ്
നികുതി, വിവരസംരക്ഷണം എന്നിവ ഉൾപ്പെടെ കാര്യങ്ങളില്‍ വിശദീകരണം തേടിയിട്ടുണ്ടെന്ന് സമിതി അധ്യക്ഷ മീനാക്ഷി ലേഖി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.