ഭാരത് മാട്രിമോണി, ഷാദി അടക്കം ആപ്പുകൾക്ക് പ്ലേ സ്റ്റോറിൽ വിലക്ക്
text_fieldsന്യൂഡൽഹി: ഭാരത് മാട്രിമോണി, ഷാദി ഡോട്ട് കോം മാട്രിമോണി ആപ്പുകളടക്കം ഏതാനും ആപ്പുകൾക്ക് ഗൂഗിൾ പ്ലേ സ്റ്റോറിൽ വിലക്കേർപ്പെടുത്തി. സേവന ഫീസ് പേയ്‌മെൻ്റുമായി ബന്ധപ്പെട്ട തർക്കത്തിൻ്റെ പേരിലാണ് നടപടി തുടങ്ങിയിരിക്കുന്നത്. പ്ലേ സ്റ്റോറിൽനിന്ന് പ്രയോജനമുണ്ടാക്കിയിട്ടും നന്നായി പ്രവർത്തിക്കുന്ന പല സ്ഥാപനങ്ങളും ഫീസ് അടക്കുന്നില്ലെന്നും 10 കമ്പനികൾക്കെതിരെയാണ് നടപടിയെന്നും ഗൂഗിൾ വ്യക്തമാക്കി.
ഭാരത് മാട്രിമോണി ആപ്പുകളുടെ മാതൃകമ്പനി മാട്രിമോണി ഡോട്ട് കോം, ജീവൻസതി പ്രവർത്തിപ്പിക്കുന്ന ഇൻഫോ എഡ്ജ് എന്നിവയ്‌ക്ക് പ്ലേ സ്റ്റോർ ചട്ടങ്ങൾ ലംഘിച്ചതിന് ആൽഫബെറ്റ് ഇങ്ക് നോട്ടീസ് അയച്ചു. നടപടി അവലോകനം ചെയ്യുകയാണെന്ന് കമ്പനി അധികൃതർ പ്രതികരിച്ചു. ഗൂഗിളിന്‍റെ നടപടിക്ക് പിന്നാലെ മാട്രിമോണി ഡോട്ട് കോമിന്‍റെ ഓഹരികളിൽ ഇടിവുണ്ടായി.
ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി എന്നിവ പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗ്ൾ നീക്കിയതായി കമ്പനി സ്ഥാപകൻ മുരുകവേൽ ജാനകിരാമൻ പറഞ്ഞു. ‘ഇന്ത്യൻ ഇന്റർനെറ്റിന്റെ കറുത്ത ദിനം’ എന്നാണ് ഈ നടപടിയെ കമ്പനി വിശേഷിപ്പിച്ചത്.
ഇന്ത്യയിലെ രണ്ട് ലക്ഷം ആപ്പുകളിൽ മൂന്ന് ശതമാനം ആപ്പുകൾക്ക് മാത്രമാണ് സർവീസ് ഫീ ചുമത്തിയിരിക്കുന്നതെന്നാണ് ഗൂഗിൾ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.