പൊലീസിന് നേരെ വടിവാൾ വീശി ഗുണ്ടകള്‍; വെടിയുതിര്‍ത്ത് പൊലീസ്
text_fieldsതിരുവനന്തപുരം: കൊല്ലത്ത് പൊലീസിന് നേരെ ഗുണ്ടാ ആക്രമണ ശ്രമം. പൊലീസിന് നേരെ വടിവാൾ വിശിയ പ്രതികൾക്കെതിരെ പൊലീസ് നിറയൊഴിച്ചു. നാല് റൗണ്ടാണ് പ്രതികള്‍ക്കെതിരെ പൊലീസ് നിറയൊഴിച്ചത്. അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസ് പ്രതികളെ പിടികൂടാന്‍ കൊല്ലം പടപ്പക്കരയില്‍ എത്തിയ പൊലീസിന് നേരെയാണ് പ്രതികള്‍ ആക്രമണം അഴിച്ചുവിട്ടത്.
കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയിൽ ഇന്ന് പുലർച്ചെയാണ് സംഭവം. മൂന്നു പ്രതികളാണ് പൊലീസിനെ ആക്രമിച്ചത്. ആക്രമിച്ച ഗുണ്ടകളില്‍ ഒരാളെ പിടികൂടാനായെങ്കിലും മറ്റു രണ്ടു പേർ കായലിൽ ചാടി രക്ഷപ്പെട്ടു. ആര്‍ക്കും വെടിയേറ്റിട്ടില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
അടൂര്‍ റസ്റ്റ് ഹൗസ് മര്‍ദനക്കേസിലെ പ്രതികളായ ആന്‍റണിയും ലിജോയും കുണ്ടറയിലെ ഒളിത്താവളത്തിലുണ്ടെന്ന് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കാക്കനാട് ഇന്‍ഫോ പാര്‍ക്ക് സിഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവിടെയെത്തിയത്. പ്രതികള്‍ ഒളിവില്‍ താമസിച്ചുകൊണ്ടിരുന്ന വീടുവളഞ്ഞ് പിടികൂടാന്‍ പൊലീസ് ശ്രമിക്കുന്നതിനിടെ ഇവര്‍ ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.