Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡോ. കഫീൽ ഖാ​െൻറ...

ഡോ. കഫീൽ ഖാ​െൻറ സഹോദരനുനേരെ വധശ്രമം

text_fields
bookmark_border
ഡോ. കഫീൽ ഖാ​െൻറ സഹോദരനുനേരെ വധശ്രമം
cancel

ന്യൂഡൽഹി: ഗോരഖ്​പുരിലെ ബി.ആർ.ഡി മെഡിക്കൽ കോളജ്​ ആശുപത്രിയിലെ മുൻ അസിസ്​റ്റൻറ്​ ​പ്രഫസർ ഡോ. കഫീൽ ഖാ​​​​െൻറ സഹോദരനു​േനരെ വധശ്രമം. ​അജ്ഞാതരുടെ ​വെടിയേറ്റ കഫീലി​​​​െൻറ ഇളയ സഹോദരൻ കാശിഫ്​ ജമീലിനെ (35) ഗുരുതര പരിക്കുകളോടെ ഗോരഖ്​പുർ സ്​റ്റാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ത​​​​െൻറ ജീവൻ അപായപ്പെടുത്താൻ യോഗി സർക്കാറി​​​​െൻറ ഭാഗത്തുനിന്ന്​ ശ്രമമുണ്ടെന്ന്​ ഡോ. കഫീൽ ഖാൻ പറയുന്നതിനിടയിലാണ്​ സഹോദര​നുനേരെ വധശ്രമം. ​ഞായറാഴ്​ച രാത്രി 10​ മണിയോടെയാണ്​ ആ​ക്രമണം. തറാവീഹ്​ നമസ്​കാരം കഴിഞ്ഞ്​ സ്​കൂട്ടിയിൽ വീട്ടിലേക്ക്​ മടങ്ങുകയായിരുന്ന കാശിഫിനെ ഒാവർ ബ്രിഡ്​ജിന്​ മുകളിൽ വെച്ചാണ്​ ഒാ​േട്ടായിലെത്തിയ ആക്രമികൾ വെടിവെച്ചത്​. മൂന്നു​ വെടിയുണ്ടകൾ കാശിഫി​​​​െൻറ ശരീരത്തിൽ പതിച്ചു. കഴുത്തിലും ചുമലിലും കാലിലും വെടിയേറ്റ സഹോദരൻ അപകടനില തരണംചെയ്​തിട്ടി​ല്ലെന്ന്​ ​േഡാ. കഫീൽ ഖാൻ ‘മാധ്യമ’ത്തോടു പറഞ്ഞു.  

ഉത്തർപ്രദേശ്​ മുഖ്യമ​ന്ത്രി യോഗി ആദിത്യനാഥി​​​​െൻറ തട്ടകമായ ഗോരഖ്​പുരിൽ ഒാക്​സിജൻ നിലച്ച്​ കുഞ്ഞുങ്ങൾ കൂട്ടമരണത്തിനിടയായ വേളയിൽ സ്വന്തം ചെലവിൽ ഒാക്​സിജൻ വരുത്തി നിരവധി കുഞ്ഞുങ്ങളെ രക്ഷിച്ചതി​​​​െൻറ പേരിൽ യോഗിയുടെ പ്രതികാര നടപടിക്കിരയായ ഡോ. കഫീൽ ഖാൻ എട്ടുമാസത്തെ ജയിൽവാസത്തിനുശേഷം ഒരു മാസം മുമ്പാണ്​ ജാമ്യം ലഭിച്ച്​ പുറത്തുവന്നത്​. എട്ടുമാസമായിട്ടും ഡോ. കഫീലിനെതിനെത​ിരെ കുറ്റം ചുമത്താൻ ഉത്തർപ്രദേശ്​ പൊലീസിന്​ കഴിഞ്ഞില്ലെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ അലഹബാദ്​ ഹൈകോടതി കഫീലിന്​ ജാമ്യം അനുവദിച്ചത്​. ജാമ്യാപേക്ഷ പരിഗണിക്കാതിരിക്കാൻ നിരവധി തവണ യോഗി സർക്കാറി​​​​െൻറ ഭാഗത്തുനിന്ന്​ ശ്രമമുണ്ടാകുകയും ത​​​​െൻറ ജീവൻ അപായപ്പെടുത്താൻ ശ്രമമുണ്ടെന്ന്​ ജയിലിൽനിന്ന്​ കഫീൽ ഖാൻ കത്തയക്കുകയും ചെയ്​തതിന്​ ശേഷമായിരുന്നു ഹൈകോടതി ജാമ്യം അന​ുവദിച്ചത്​. ജാമ്യം ലഭിച്ച സാഹചര്യത്തിൽ ത​െന്ന സർവിസിൽ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട്​ കഫീൽ നൽകിയ കത്തിൽ നടപടിയൊന്നുമെടുത്തിട്ടില്ല. ഇതിനിടയിലാണ്​ ഞായറാഴ​്​ച കഫീലി​​​​െൻറ സഹോദരൻ കാശിഫി​നുനേരെ വധശ്രമം നടന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shotmalayalam newsDr Kafeel KhanKashif Jamal
News Summary - Gorakhpur Accused Dr Kafeel Khan’s Brother Allegedly Shot At
Next Story