ഗോരഖ്പുർ ദുരന്തം: ഒാക്സിജനെത്തിച്ച ഡോ.കഫീൽ ഖാൻ അറസ്റ്റിൽ
text_fieldsഗോരഖ്പുർ: ബി.ആർ.ഡി മെഡിക്കൽ കോളജിൽ മസ്തിഷ്കജ്വരം ബാധിച്ച കുട്ടികൾ ഒാക്സിജൻ കിട്ടാതെ മരിച്ച സംഭവത്തിൽ വാർഡിെൻറ നോഡൽ ഒാഫിസറായിരുന്ന ഡോ. കഫീൽ അഹ്മദ് ഖാനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ ഗോരഖ്പുരിൽനിന്നാണ് പ്രത്യേക അന്വേഷണ സംഘം അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഖാൻ ഉൾപെടെ ഒൻപത് പേർക്ക് എതിരെ വെള്ളിയാഴ്ച അഡീഷനൽ സെഷൻസ് കോടതി ജാമ്യമില്ല വാറൻറ് പുറപ്പെടുവിച്ചിരുന്നു. നൂറു കിടക്കകളുള്ള കുട്ടികളുടെ വാർഡിെൻറ മേധാവിയായിരുന്ന അദ്ദേഹത്തെ സംഭവത്തെ തുടർന്ന് സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ േഡാ. രാജീവ് മിശ്ര, ഭാര്യ പൂർണിമ എന്നിവരെ ആഗസ്റ്റ് 29ന് അറസ്റ്റ് െചയ്തിരുന്നു.
70 ലക്ഷത്തോളം രൂപ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെ ഓക്സിജന്‍ വിതരണം മുടങ്ങിയത്. ഓക്സിജന്‍ ഇല്ലാതിരുന്നതാണ് കൂട്ടമരണത്തിനിടയാക്കിയത്. ആഗസ്റ്റ് പത്തോടെ ഓക്സിജന്‍ വിതരണം മുടങ്ങുമെന്ന് അധികൃതര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍, സര്‍ക്കാറില്‍നിന്ന് അനുകൂല നടപടി ഉണ്ടായില്ല. ശിശുരോഗവിഭാഗം മേധാവിയായ കഫീൽ, മറ്റ് ആശുപത്രികളില്‍നിന്നും ക്ലിനിക്കുകളില്നിന്നുമായി 12 സിലിണ്ടറുകള്‍ പണം മുടക്കി വാങ്ങി കുട്ടികളുടെ ചികിത്സക്കായി എത്തിച്ചിരുന്നു. കഫീല്ഖാന് ബി.ആർ.ഡി ആശുപത്രിയില്‍നിന്ന് ഓക്സിജന്‍ സിലിണ്ടര്‍ തെൻറ സ്വകാര്യ ക്ലിനിക്കിലേക്ക് കടത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിെൻറ ആരോപണം. അഴിമതി, കെടുകാര്യസ്ഥത എന്നീ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്.
അതിനിടെ, ബി.ആർ.ഡി മെഡിക്കൽ കോളജ് ആശുപത്രിയിൽ ദുരന്തങ്ങൾ തുടർക്കഥയാവുന്നു. കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ ഇവിടെ 13 കുഞ്ഞുങ്ങൾകൂടി മരിച്ചു. ഇതോടെ 2017ൽമാത്രം ഇവിടെ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 1,317 ആയി. കഴിഞ്ഞ ദിവസം മരിച്ച 13 കുഞ്ഞുങ്ങളിൽ 10 കുഞ്ഞുങ്ങൾ നവജാത ശിശുക്കൾക്കുള്ള തീവ്രപരിചരണ വിഭാഗത്തിലും മൂന്ന് കുട്ടികൾ കുട്ടികളുടെ വാർഡിലുമാണെന്ന് പുതുതായി ചാർജെടുത്ത പ്രിൻസിപ്പൽ ഡോ. പി.കെ. സിങ് അറിയിച്ചു. സെപ്റ്റംബറിൽ രണ്ട് ദിവസത്തിനിടെ 32 കുട്ടികൾ മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.