Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightയോഗിയുടെ...

യോഗിയുടെ വിദ്വേഷപ്രസംഗം: കേസ്​ നൽകിയ പത്രപ്രവർത്തകനെതിരെ എഫ്​.​െഎ.ആറിന്​ കോടതി ഉത്തരവ്

text_fields
bookmark_border
യോഗിയുടെ വിദ്വേഷപ്രസംഗം: കേസ്​ നൽകിയ പത്രപ്രവർത്തകനെതിരെ  എഫ്​.​െഎ.ആറിന്​ കോടതി ഉത്തരവ്
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ്​ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​​​െൻറ വി​ദ്വേ​ഷ പ്ര​സം​ഗ​ത്തി​നെ​ തി​രെ കേ​സ്​ ന​ൽ​കി​യ പ​ത്ര​പ്ര​വ​ർ​ത്ത​ക​നെ​തി​രെ എ​ഫ്.​െ​എ.​ആ​ർ രജിസ്​റ്റർ ചെയ്യാൻ ഗോ​ര​ഖ്​​പു​ർ കോ​ട​ തി ഉ​ത്ത​ര​വ്. 2007ൽ ​ത​​​െൻറ ലോ​ക്​​സ​ഭ മ​ണ്ഡ​ല​മാ​യ ഗോ​ര​ഖ്​​പു​രി​ൽ ക​ലാ​പ​ത്തി​ന്​ ആ​ഹ്വാ​നം ചെ​യ്​​ത്​ വി​ദ്വേ​ഷ​പ്ര​സം​ഗം ന​ട​ത്തി​യ യോ​ഗി​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ പ​ർ​വേ​സ്​ പ​ർ​വാ​സി​നെ​തി​രെ​യാ​ണ്​​ ഉ​ത്ത​ര​വ്. ​പ്ര​സം​ഗ​ത്തി​​​െൻറ വി​ഡി​യോ സ​ഹി​ത​മാ​ണ്​ പ​ർ​വേ​സ്​ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ, വി​ഡി​യോ​യു​ടെ പ​ക​ർ​പ്പ്​ പ​രി​ശോ​ധി​ച്ച കേ​ന്ദ്ര ഫോ​റ​ൻ​സി​ക്​ ല​ബോ​റ​ട്ട​റി, അ​തി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. കേ​സ്​ ത​ള്ളി​പ്പോ​വു​ക​യും ചെ​യ്​​തു. ഇ​തോ​ടെ, യോ​ഗി​ക്കെ​തി​രാ​യ പ​രാ​തി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ കാ​ണി​ച്ച്​ ബി.​ജെ.​പി നേ​താ​വ്​ വൈ.​ഡി. സി​ങ്​ ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ്​​ പ​ർ​വേ​സി​നെ​തി​രെ എ​ഫ്.​െ​എ.​ആ​ർ ചു​മ​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ, പ​ർ​വേ​സി​നെ​തി​രെ ന​ട​ക്കു​ന്ന​ത്​ രാ​ഷ്​​ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു.

നി​ല​വി​ൽ ഒ​രു ബ​ലാ​ത്സം​ഗ​കേ​സി​ൽ ര​ണ്ടാം​പ്ര​തി​യാ​യി ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് പ​ർ​വേ​സ്. ഇൗ ​കേ​സ്​​ വ്യാ​ജ​മാ​യി കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ ആ​ക്ഷേ​പ​മു​ണ്ട്. പ​ർ​വേ​സ്​ ബ​ലാ​ത്സം​ഗം ന​ട​ത്തി​യെ​ന്ന്​ ആ​രും കേ​സ്​ ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന്​ സം​ഭ​വം ന​ട​ന്ന​താ​യി പൊ​ലീ​സ്​ പ​റ​യു​ന്ന പ്ര​ദേ​ശ​ത്തു​ള്ള​വ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഇൗ ​കേ​സി​​​െൻറ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്ക​വെ​യാ​ണ്​ മ​റ്റൊ​രു​കേ​സി​ൽ​കൂ​ടി പ​ർ​വേ​സ്​ പ്ര​തി​ചേ​ർ​ക്ക​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:journalistmalayalam newsUttar PradeshYogi Adityanath
News Summary - Gorakhpur Court Orders FIR Against Petitioner In Adityanath Hate Speech Case-India news
Next Story