യോഗിയുടെ വിദ്വേഷ പ്രസംഗം: കോടതി വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്ക്
text_fieldsലക്നോ: ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിയായ 2008ലെ ഖൊരക്പൂർ വിദ്വേഷ പ്രസംഗ കേസിലെ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് മാധ്യമങ്ങൾക്ക് വിലക്ക്. അലഹബാദ് ൈഹകോടതിയാണ് മാധ്യമങ്ങളെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കിയത്. കോടതി വാർത്തകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്നതു സംസ്ഥാനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിലയിരുത്തിക്കൊണ്ടാണ് കോടതി നടപടി.
അലഹബാദ് ൈഹകോടതി ഡിവിഷൻ ബെഞ്ചാണ് നവംബർ ഏഴിന് പുറപ്പെടുവിച്ച ഉത്തരവിലാണ് മാധ്യമങ്ങളെ വിലക്കിയത്. വിദ്വേഷ പ്രസംഗ കേസിെൻറ അവസാന വിധി വരെയും മാധ്യമങ്ങൾക്ക് വിലക്ക് കൽപ്പിച്ചിട്ടുണ്ട്. കോടതിയുടെ നിരീക്ഷണങ്ങൾ സാഹചര്യത്തിൽ നിന്ന് അടർത്തിമാറ്റിയും തെറ്റിദ്ധരിപ്പിക്കും വിധവുമാണ് റിപ്പോർട്ട് ചെയ്യുന്നതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചതിനെ തുടർന്നാണ് നടപടി.
നേരത്തെയും ഇതേ പ്രശ്നം അഡീഷണൽ അഡ്വക്കേറ്റ് ജനറൽ മനീഷ് ഗോയൽ കോടതിക്ക് മുമ്പാകെ അറിയിച്ചിരുന്നുവെന്ന് ഡിവിഷൻ ബെഞ്ചംഗങ്ങളായ ജസ്റ്റിസ് കൃഷ്ണ മുരാരിയും ജസ്റ്റിസ് അഖിലേഷ് ചന്ദ്രയും പറഞ്ഞു. പിന്നീട് അഡീഷണൽ അഡ്വക്കേറ്റ് ജനറൽ ഹാജരാക്കിയ മാധ്യമ റിപ്പോർട്ടുകൾ കണ്ടതോടെ മാധ്യമങ്ങളെ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിൽ നിന്ന് വിലക്കാൻ നിർബന്ധിതരായെന്നും ഉത്തരവിൽ പറയുന്നു.
കേസിൽ പ്രതിയായ യോഗി ആദിത്യനാഥിനെ ശിക്ഷിക്കാൻ മെയ് മാസത്തിൽ യു.പി സർക്കാർ അനുമതി നൽകിയിരുന്നില്ല. നിയമസഭാ സാമാജികരെ ശിക്ഷിക്കാൻ സർക്കാർ അനുമതി ആവശ്യമാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനാൽ അദ്ദേഹത്തിന് നിയമ പരിരക്ഷ ലഭിക്കും. ഇത് ചോദ്യം ചെയ്ത് നൽകിയ ഹരജിയിെല വാദം കേൾക്കൽ റിേപ്പാർട്ട് ചെയ്യുന്നതിൽ നിന്നാണ് കോടതി മാധ്യമങ്ങളെ വിലക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.