Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗൊരഖ്​പൂർ ആശുപത്രിയിൽ...

ഗൊരഖ്​പൂർ ആശുപത്രിയിൽ ഒാക്​സിജൻ വിതരണം രാത്രിയോടെ പുനഃസ്ഥാപിക്കും

text_fields
bookmark_border
ഗൊരഖ്​പൂർ ആശുപത്രിയിൽ ഒാക്​സിജൻ വിതരണം രാത്രിയോടെ പുനഃസ്ഥാപിക്കും
cancel

ലഖ്​നോ: ഒാക്​സിജൻ ലഭിക്കാതെ അറുപത്​ കുട്ടികൾ മരിച്ച ഗൊരഖ്​പൂരിലെ ബി.ആർ.ഡി മെഡിക്കൽ കോളജിൽ ശനിയാഴ്​ച രാത്രിയോടെ വിതരണം പൂർണമായും പുനഃസ്ഥാപിക്കും. ഒാക്​സിജൻ വിതരണ കമ്പനിക്ക്​ നൽകാനുള്ള കുടിശ്ശിക 68 ലക്ഷം രൂപയിൽ 21 ലക്ഷം സർക്കാർ നൽകിയതോടെയാണ്​ വിതരണം പുനഃസ്ഥാപിക്കുന്നതിനുള്ള വഴിയൊരുക്കിയത്​.

ബി.ആർ.ഡി മെഡിക്കൽ കോളജിൽ മൂന്ന്​ കമ്പനികളാണ്​ ഒാക്​സിജൻ വിതരണം നടത്തുന്നത്​. ഇതിൽ പുഷ്​പ സെയിൽ എന്ന സ്ഥാപനമാണ്​ വിതരണം നിർത്തി വെച്ചത്​.

പണം നൽകാത്തതിനെ തുടർന്ന്​ ആഗസ്​റ്റ്​ ഒന്നിന്​ തന്നെ ആശുപത്രിയി​ലേക്കുള്ള ഒാക്​സിജൻ വിതരണം നിർത്തിവെച്ചിരുന്നതായി കമ്പനി അറിയിച്ചു. 10 ലക്ഷത്തിൽ കൂടുതൽ തങ്ങൾ ആർക്കും കടം നൽകാറില്ല. ബി.ആർ.ഡി മെഡിക്കൽ കോളജ്​ തരാനുള്ള പണം 70 ലക്ഷം കഴിഞ്ഞപ്പോഴാണ്​ വിതരണം നിർത്തിവെച്ചത്​. തങ്ങൾ മറ്റൊരു കമ്പനിയിൽ നിന്നാണ്​ ഒാക്​സിജൻ വാങ്ങുന്നതെന്നും കമ്പനി ഉടമ ദീപാങ്കർ ശർമ്മ അറിയിച്ചിരുന്നു.

വിതരണം നിർത്തിവെക്കുന്നതിന്​ മുമ്പ്​ നിരവധി തവണ ആശുപത്രി മാനേജ്​മ​െൻറിന്​  മുന്നറിയിപ്പ്​ നൽകിയിരുന്നതായും കമ്പനി വ്യക്​തമാക്കി. ആഗ്​സ്​റ്റ്​ ഒമ്പതിന്​ വിതരണം പുന:സ്ഥാപിക്കുന്നത്​ നടത്തിയ ചർച്ചയിലും പണം നൽകാൻ ആശുപത്രി അധികൃതർ തയാറായില്ലെന്നും കമ്പനി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gorakhpurmalayalam newsHospital deathAdityanath govtOxygen supply
News Summary - Gorakhpur hospital deaths: Oxygen supply to resume tonight–India news
Next Story