യു.പി പൊലീസ് മർദിച്ചുകൊന്ന യോഗി ആരാധകന്‍റെ ഭാര്യക്ക് ജോലിയും 10 ലക്ഷം രൂപയും നഷ്ടപരിഹാരം
text_fieldsഗോരഖ്പൂർ: യു.പി പൊലീസ് മർദിച്ചുെകാന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരാധകന്‍റെ കുടുംബത്തിന് സംസ്ഥാന സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
കടുത്ത യോഗി ആരാധകനായ മനീഷ് ഗുപ്തയാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. മനീഷിന്‍റെ ഭാര്യ മീനാക്ഷി ഗുപ്തക്ക് സർക്കാർ ജോലിയും മകന്‍റെ വിദ്യാഭ്യാസത്തിനായി 10 ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം നൽകുക. മീനാക്ഷിയെ സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ഇക്കാര്യം അറിയിച്ചത്.
ചൊവ്വാഴ്ച പുലർച്ചെയായിരുന്നു കാൺപൂർ സ്വദേശിയായ മനീഷ് ഗുപ്ത കൊല്ലപ്പെട്ടത്. രണ്ട് സുഹൃത്തുക്കളോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു റിയൽ എസ്റ്റേറ്റ് ഇടപാടുകാരനായ അദ്ദേഹം. അവിടെ റെയ്ഡിനെത്തിയ പൊലീസ് ഭർത്താവിനെ തോക്കിന്‍റെ പാത്തികൊണ്ട് അടിച്ചുകൊന്നുവെന്നാണ് മീനാക്ഷിയുടെ ആരോപണം.
അതിനിടെ, കേസിൽനിന്ന് പിന്തിരിപ്പിക്കാൻ കുടുംബത്തിനുമേൽ മുതിർന്ന പൊലീസുകാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തുന്ന വിഡിയോ വിവാദമായി. ജില്ല മജിസ്ട്രേറ്റ് വിജയ് കിരൺ ആനന്ദിനെയും പൊലീസ് മേധാവി വിപിൻ താഡയുമാണ് കേസ് പിൻവലിക്കാൻ ആവശ്യപ്പെടുന്നത്. കുടുംബാംഗങ്ങളിലൊരാളാണ് വിഡിയോ പകർത്തിയതെന്നാണ് വിവരം. രാജ്യസഭ എം.പിയും ആം ആദ്മി പാർട്ടി നേതാവുമായ സഞ്ജയ് സിങ്ങാണ് വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചത്.
മനീഷിന്‍റെ മരണത്തിൽ കേസുമായി മുന്നോട്ടുപോകുകയാണെങ്കിൽ വർഷങ്ങൾ എടുക്കുമെന്ന് ജില്ല മജിസ്ട്രേറ്റ് കുടുംബാംഗങ്ങളോട് പറയുന്നത് വിഡിയോയിൽ കേൾക്കാം. 'ഒരു ജ്യേഷ്ഠനെേപ്പാലെ ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു. കോടതി കേസാണെങ്കിൽ വർഷങ്ങളോളമെടുക്കും' -വിജയ് കിരൺ ആനന്ദ് പറയുന്നു. തുടർന്ന് ചർച്ചയിൽ പൊലീസ് മേധാവി ഇടെപ്പടുന്നുണ്ട്. 'അവർക്ക് (പൊലീസുകാർക്ക്) മുൻവൈരാഗ്യം ഉണ്ടായിരുന്നില്ല. അവർ യൂണിഫോമിലാണ് അവിടെയെത്തിയത്. അതിനാലാണ് ഞാൻ നിങ്ങളെ ശ്രദ്ധിക്കുന്നതും. നിങ്ങൾ അവരെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. അത് ഞാൻ ചെയ്തുനൽകി. അവർക്ക് ക്ലീൻചിറ്റ് ലഭിക്കുന്നതുവരെ അവർക്കെതിരായ നടപടി പിൻവലിക്കില്ല' -വിപിൻ താഡ പറയുന്നത് വിഡിയോയിൽ കാണാം. തുടർന്ന് വിഡിയോ ചിത്രീകരിക്കുന്ന യുവാക്കളോട് അവ നിർത്താൻ ആവശ്യപ്പെടുന്നതും വിഡിയോയിലുണ്ട്.
യു.പി കാൺപൂർ സ്വദേശിയായ മനീഷ് മുറിയിൽ തെന്നിവീണ് കൊല്ലെപ്പടുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ വാദം. മനീഷും രണ്ടു സുഹൃത്തുക്കളും പൊലീസ് പരിശോധന നടക്കുേമ്പാൾ ഹോട്ടൽ മുറിയിലുണ്ടായിരുന്നു. ബിസിനസ് പങ്കാളികളായ മൂവരും ഒരു സുഹൃത്തിനെ കാണാൻ എത്തിയതായിരുന്നുവെന്ന് പറയുന്നു.
'മുറിയിൽ മൂന്നുപേരും കിടന്നുറങ്ങവേ രാത്രി 12.30ക്കാണ് പൊലീസ് മുറിയിലെത്തുന്നത്. വാതിൽ തുറന്നതോടെ ഏഴോളം പൊലീസുകാർ റൂം ബോയ്ക്കൊപ്പം മുറിയിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് തിരിച്ചറിയൽ രേഖ ചോദിച്ചു. എന്‍റെ കൈയിലുള്ള രേഖകൾ കാണിച്ചതോടെ അവർ മനീഷിനെ വിളിച്ചുണർത്തി. അദ്ദേഹം അർധരാത്രിയിൽ ഇത്തരം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നത് എന്തിനാണെന്ന് പൊലീസിനോട് ചോദിച്ചു. ഇതോടെ പൊലീസുകാർ ഞങ്ങളെ ഭീഷണിപ്പെടുത്തുകയായിരുന്നു' -ഹോട്ടൽ മുറിയിൽ മനീഷിനൊപ്പമുണ്ടായിരുന്ന ഹർവീർ സിങ് പറയുന്നു.
പൊലീസുകാർ മദ്യപിച്ചിരുന്നു. അതിൽ ഒരു പൊലീസുകാരൻ എന്നെ മർദിച്ചു. ചിലരുടെ കൈവശം തോക്കുണ്ടായിരുന്നു. എന്നെ പിന്നീട് പൊലീസുകാർ പുറത്തേക്ക് കൊണ്ടുവന്നു. നിമിഷങ്ങൾക്കം മനീഷിനെ പൊലീസുകാർ വലിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങളാണ് കണ്ടത്. അദ്ദേഹത്തിന്‍റെ മുഖത്ത് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു -ഹർവീർ സിങ് കൂട്ടിച്ചേർത്തു.
അതേസമയം, സംശയകരമായ രീതിയിൽ മൂന്നുപേർ സിറ്റിയിൽ മുറിയെടുത്ത് താമസിക്കുന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും മനീഷ് മുറിയിൽ കാൽതെന്നി വീണ് മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്‍റെ വാദം. സംഭവത്തിൽ കുറ്റക്കാെരന്നു തെളിഞ്ഞാൽ പൊലീസുകാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.