ഗൂർഖാലാൻഡ് പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി
text_fieldsഡാർജീലിങ്: പ്രേത്യക ഗൂർഖാലാൻഡ് സംസ്ഥാനത്തിനുള്ള പ്രക്ഷോഭം ശനിയാഴ്ച അക്രമാസക്തമായി. വാളും കത്തിയും പരമ്പരാഗത ആയുധമായ ഖുക്രിയുമായി തെരുവിലിറങ്ങിയ പ്രക്ഷോഭകർ അക്രമം നടത്തിയതായി പൊലീസ് അറിയിച്ചു. സുക്ന പ്രദേശത്തിനു സമീപം പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടി. മലനിരകൾ സമാധാനത്തിലേക്ക് തിരിച്ചുവരുന്നതിനിടെയാണ് അക്രമസംഭവങ്ങൾ.
സിലിഗുരിയും ഗൂർഖാലാൻഡിെൻറ ഭാഗമാക്കണമെന്നാവശ്യപ്പെട്ടാണ് സമരക്കാർ അവിടെ എത്തിയതെന്ന് അധികൃതർ അറിയിച്ചു. സുക്നക്കു സമീപം റോഡിൽ സമരക്കാരെ പൊലീസ് തടയുകയും തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്തു.
ബാരിക്കേഡുകൾ തകർക്കുകയും പൊലീസിനുനേരെ കല്ലെറിയുകയും ചെയ്ത സമരക്കാർക്കുനേരെ ജലപീരങ്കിയും ലാത്തിയും പ്രയോഗിച്ചു. ഇതോടെ സമരക്കാർ സമീപത്തെ വാഹനങ്ങൾക്ക് തീയിട്ടു. പിന്നീട് സുക്ന-സിലിഗുരി പാത അവർ ഉപരോധിച്ചു.
പ്രക്ഷോഭകർക്കുനേരെ പൊലീസ് വെടിവെച്ചതായി ജി.ജെ.എം നേതാക്കൾ ആരോപിച്ചു. സ്ഥിതിഗതികൾ നേരിടാൻ വൻ പൊലീസും സുരക്ഷസേനയും ഇവിടെ എത്തിയിട്ടുണ്ട്. ഗൂർഖാലാൻഡ് സംസ്ഥാനത്തിനുള്ള സമരം 45 ദിവസമായി തുടരുകയാണ്.
ഡാർജീലിങ് ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ കടകേമ്പാളങ്ങളും വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.