ഗൂർഖ പ്രക്ഷോഭം ശക്തിപ്പെടുന്നു
text_fieldsഡാർജിലിങ്: പ്രേത്യക ഗൂർഖാലാൻഡ് സംസ്ഥാനത്തിന് പ്രക്ഷോഭം നടത്തുന്ന ഗൂർഖ ജനമുക്തി േമാർച്ച (ജി.ജെ.എം) നേതാക്കളുടെ ഒാഫിസുകളിലും മറ്റും പൊലീസ് നടത്തിയ റെയ്ഡിൽ അമ്പും വില്ലും അടക്കം നാനൂറോളം ആയുധങ്ങൾ പിടിച്ചെടുത്തു. സ്ഫോടക വസ്തുക്കളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ജി.ജെ.എം മേധാവി ബിമൽ ഗുരുങ്ങുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്.
പരിശോധനെക്കതിരെ സംഘടിച്ച ഗൂർഖാലാൻഡ് പ്രക്ഷോഭകരും പൊലീസും പലവട്ടം ഏറ്റുമുട്ടി. പുതിയ സംസ്ഥാനത്തിനുള്ള പ്രചാരണങ്ങൾ ഡാർജിലിങ്ങിലും പുറത്തും ശക്തിപ്പെട്ടത് പശ്ചിമ ബംഗാളിലെ മമത ബാനർജി സർക്കാറിന് കടുത്ത തലവേദനയായി.
‘‘മലയോര മേഖലയിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് സർക്കാറാണെന്നും വലിയതോതിൽ പൊലീസിനെ വിന്യസിച്ച് ജനങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും’’ ജി.ജെ.എം ജനറൽ സെക്രട്ടറി റോഷൻ ഗിരി പറഞ്ഞു. ‘രാഷ്ട്രീയ പ്രശ്നം’ പരിഹരിക്കേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാറുകളാണ് -അദ്ദേഹം വ്യക്തമാക്കി.
ഡാർജിലിങ്ങിലെ റോഡുകൾ തടഞ്ഞ ഗൂർഖ ജനമുക്തി േമാർച്ച പ്രവർത്തകരും സുരക്ഷസേനയും തമ്മിലുണ്ടായ സംഘർഷം പരസ്പരം കല്ലേറിൽ കലാശിച്ചു. പ്രക്ഷോഭകർ കാർ അഗ്നിക്കിരയാക്കി.
വ്യാപക പരിശോധനക്കിടെ പൊലീസ് ചില മോർച്ച പ്രവർത്തകരെ പിടികൂടി. അതിനിടെ, റെയ്ഡിനെതിരെ ഹർത്താലിന് േമാർച്ച ആഹ്വാനം ചെയ്തു. പ്രത്യേക സംസ്ഥാനമെന്ന ആവശ്യം അംഗീകരിക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്ന് ബിമൽ ഗുരു പറഞ്ഞു. ഡാർജിലിങ്ങിലെ മറ്റു ആറു സംഘടനകൾ ജനമുക്തി േമാർച്ചക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
ജി.ജെ.എം ആഹ്വാനംചെയ്ത അനിശ്ചിതകാല ഹർത്താൽ പ്രദേശത്തെ ജനജീവിതം നാലാം ദിവസവും സ്തംഭിപ്പിച്ചു. സർക്കാർ ഒാഫിസുകളടക്കം അടഞ്ഞുകിടക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.