ഗൂർഖാലാൻഡ് പ്രക്ഷോഭകർ പൊലീസ് ഒൗട്ട്പോസ്റ്റിന് തീയിട്ടു
text_fieldsഡാർജീലിങ്: സ്വതന്ത്ര ഗൂർഖാലാൻഡിനായി പ്രക്ഷോഭം നടത്തുന്നവർ ഡാർജീലിങ്ങിൽ പൊലീസ് ഒൗട്ട്പോസ്റ്റിന് തീയിട്ടു. ജാൾഡ്ഹാകയിലെ ആളൊഴിഞ്ഞ ഒൗട്ട്പോസ്റ്റിലേക്ക് പെട്രോൾ ബോംബ് എറിയുകയായിരുന്നു. സമീപത്തെ ഫോറസ്റ്റ് ബംഗ്ലാവിന് തീയിടാനും ശ്രമിച്ചു. എം.പി എസ്.എസ്. അഹ്ലുവാലിയയെ മാസങ്ങളായി ഡാർജീലിങ്ങിൽ കാണുന്നില്ലെന്നുപറഞ്ഞ് മേഖലയിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ബി.ജെ.പി പ്രതിനിധിയായ അഹ്ലുവാലിയ തെരഞ്ഞെടുപ്പുകാലത്തേ വന്നിട്ടുള്ളൂവെന്നും മേഖലയിൽ പ്രക്ഷോഭം തുടങ്ങിയശേഷം തിരിഞ്ഞുനോക്കിയിട്ടില്ലെന്നും സമരക്കാർ പറഞ്ഞു. ഇക്കാര്യത്തിൽ ബി.ജെ.പി ജനങ്ങൾക്ക് മറുപടി നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, ഗൂർഖ ജനമുക്തി മോർച്ച യുവജന വിഭാഗം നിരാഹാരസമരം തുടരുകയാണ്. മേഖലയിൽ ഇൻറർനെറ്റ് ബന്ധം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജി.ജെ.എം അടക്കം പാർട്ടികളുടെ നേതൃത്വത്തിൽ ജില്ല മജിസ്ട്രേറ്റിെൻറ ഒാഫിസിന് പുറത്ത് പ്രകടനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.