ഗൂർഖാലാൻഡ്: പ്രക്ഷോഭം കനക്കുന്നു, കരാറിെൻറ കോപ്പി കത്തിച്ചു
text_fieldsഡാർജീലിങ്: ഗൂർഖാലാൻഡ് പ്രക്ഷോഭത്തിെൻറ ഭാഗമായി ഗൂർഖാലാൻഡ് ജനമുക്തി മോർച്ച സർക്കാറുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് കരാറിെൻറ കോപ്പികൾ കത്തിച്ചു.2011ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയവും പശ്ചിമ ബംഗാൾ സർക്കാറും ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷനും (ജി.ടി.എ) ചേർന്നുണ്ടാക്കിയ ഒത്തുതീർപ്പ് കരാറിെൻറ കോപ്പികളാണ് കത്തിച്ചത്. ഡാർജീലിങ് കുന്നുകളുടെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയവർ നൂറുകണക്കിന് കരാറിെൻറ കോപ്പികളാണ് കത്തിച്ചത്.
സമരം 13ാം ദിവസത്തിലേക്ക് കടന്നപ്പോൾ തെരുവിലിറങ്ങിയ പ്രക്ഷോഭകർ അക്രമാസക്തരായി. ‘ജി.ടി.എ ഞങ്ങൾക്ക് വേണ്ട, ഞങ്ങൾക്ക് വേണ്ടത് ഗൂർഖാലാൻഡ്’ എന്ന മുദ്രാവാക്യം വിളിച്ച് നീങ്ങിയ സമരക്കാർ തെരുവ് വിളക്കുകൾ തകർക്കുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തു. പ്രക്ഷോഭത്തിെൻറ ഭാഗമായി ഗൂർഖാലാൻഡ് ടെറിറ്റോറിയൽ അഡ്മിനിസ്ട്രേഷനിൽനിന്ന് ചീഫ് എക്സിക്യൂട്ടിവ് ബിമൽ ഗുരുങ് ഉൾപ്പെടെ 45 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കഴിഞ്ഞദിവസം കൂട്ടത്തോടെ രാജിവെച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.