ബ്രിട്ടീഷ് സർക്കാറിനോട് 280 തവണ മാപ്പുപറഞ്ഞെന്ന് അർണബ്; സവർക്കറേക്കാൾ 'കേമനെന്ന്' സമൂഹമാധ്യമങ്ങൾ
text_fieldsറിപ്പബ്ലിക് ഭാരതിന് യു.കെയിൽ 20,000 പൗണ്ട് (ഇന്ത്യൻ രൂപ 20 ലക്ഷം) പിഴവിധിച്ചതിന് പിന്നാലെ ക്ഷമാപണവുമായി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമി അയച്ച കത്ത് സമൂഹമാധ്യമങ്ങളിൽ വൈറൽ. 280 തവണ ക്ഷമാപണം നടത്തിയെന്ന് പറഞ്ഞ് ബ്രിട്ടീഷ് സർക്കാറിന്‍റെ കമ്മ്യൂണിക്കേഷൻ റെഗുലേറ്ററിന് അയച്ച കത്ത് ട്രോളൻമാർ ഏറ്റെടുത്തുകഴിഞ്ഞു. പാകിസ്താൻ ജനതക്കെതിരായ വിദ്വേഷ പരാമർശത്തെ തുടർന്ന് ചൊവ്വാഴ്ചയാണ് യു.കെ ബ്രോഡ്കാസ്ററിങ് റെഗുലേറ്റർ ഓഫ്കോം റിപ്പബ്ലിക് ഭാരതിന് പിഴയിട്ടത്.
-
ആദ്യം ഓഫ്കോമിനോട് ക്ഷമാപണം നടത്തുന്ന ചാനൽ, പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പ്രേക്ഷകരോട് 280 തവണ മാപ്പ് പറഞ്ഞെന്നും കത്തിൽ പറയുന്നുണ്ട്. 2020 ഫെബ്രുവരി 26നും ഏപ്രിൽ 9നും ഇടയിലായി 280 തവണ തങ്ങളുടെ ക്ഷമാപണം ചാനലിൽ സംപ്രേക്ഷണം ചെയ്യുമെന്നാണ് റിപ്പബ്ലിക്ക് ഭാരത് പറയുന്നത്. അർണാബ് ഗോസ്വാമി സവർക്കറുടെ ക്ഷമാപന റെക്കോർഡുകൾ തകർത്തതെന്ന് പറഞ്ഞാണ് കത്ത് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ആന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ താൻ ഇനി മുതൽ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന് മാപ്പ് എഴുതി നൽകിയതിന്റെ ഫലമായി 1924 ൽ ജയിൽ മോചിതനായ സംഭവത്തോടാണ് സമൂഹമാധ്യമങ്ങൾ അർണബിനെ ഉപമിച്ചത്.
2019 സെപ്റ്റംബർ ആറിന് ഗോസ്വാമി അവതരിപ്പിച്ച പൂച്ഛാ ഹേ ഭാരത് എന്ന പരിപാടിയിൽ പാകിസ്താനെതിരെ വിദ്വേഷ പരാമർശം നടത്തിയതായി കണ്ടെത്തുകയായിരുന്നു. പാകിസ്താൻ ജനതക്കെതിരെ പരിപാടിയിൽ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിയതായും കണ്ടെത്തി. ശേഷം പരിപാടിയുടെ തുടർസംപ്രേക്ഷണത്തിന് ഓഫ്കോം വിലക്ക് ഏർപ്പെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.