രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് സ്പെയിനിലേക്ക് പറക്കാം; നിയന്ത്രണങ്ങളിൽ ഇളവ്
text_fieldsന്യൂഡൽഹി: രണ്ട് ഡോസ് കോവിഷീൽഡ് വാക്സിനെടുത്തവർക്ക് സ്പെയിനിലേക്ക് പറക്കാം. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കാൻ സ്പെയിൻ തീരുമാനിച്ചു. കോവാക്സിൻ സ്വീകരിച്ചവർക്ക് ഇളവുണ്ടാവില്ല. വാക്സിനെടുത്ത് 14 ദിവസമെങ്കിലും കഴിഞ്ഞവർക്കാണ് ഇളവ് അനുവദിക്കുക.
ആഗസ്റ്റ് രണ്ട് മുതൽ സ്പെയിനിലേക്കുള്ള എല്ലാ വിഭാഗം വിസകളും പുന:രാരംഭിച്ചു. തുടക്കത്തിൽ ഡൽഹി നേപ്പാൾ കേന്ദ്രങ്ങളിലൂടെ മാത്രമായിരിക്കും വിസ അപേക്ഷകൾ സ്വീകരിക്കുക. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കാത്ത യാത്രികരെ വിമാനകമ്പനികളും രാജ്യങ്ങളും തിരിച്ചയക്കണമെന്നും നിർദേശമുണ്ട്.
ഷെങ്കൻ വിസയുമായി യാത്ര ചെയ്യുന്നവർ നിർബന്ധമായി കോവിഡ് പ്രോട്ടോക്കോൾ പാലിക്കണം. കോവിഷീൽഡ് രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചിരിക്കണം. യുറോപ്യൻ യൂണിയനും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്സിനാണ് സ്വീകരിക്കേണ്ടതെന്നും സ്പെയിൻ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.