പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു
text_fieldsചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി ഒ. പന്നീർസെൽവത്തിന്‍റെ രാജി ഗവർണർ സ്വീകരിച്ചു. ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികലക്ക് മുഖ്യമന്ത്രി പദത്തിലെത്താൻ വഴിയൊരുക്കിക്കൊണ്ട് പന്നീർസെൽവം ഇന്നലെയാണ് ഗവർണർക്ക് രാജി സമർപ്പിച്ചത്. ഡല്‍ഹിയിലുള്ള ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിന് രാജിക്കത്ത് അയച്ചുകൊടുക്കുകയായിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവെക്കുന്നതെന്നാണ് വിശദീകരണം. രാജി സ്വീകരിച്ച ഗവർണർ കാവൽ മുഖ്യമന്ത്രിയായി തുടരാൻ പന്നീർസെൽവത്തോട് നിർദേശിച്ചിട്ടുണ്ട്.
നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് ഇന്നലെ ജയലളിതയുടെ തോഴിയും അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ ശശികല നടരാജനെ അണ്ണാ ഡി.എം.കെ എം.എല്‍.എമാരുടെ യോഗത്തില്‍ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തത്. ഒ. പന്നീര്‍സെല്‍വം ശശികലയുടെ പേര് നിര്‍ദേശിക്കുകയും എം.എല്‍.എമാര്‍ ഐകകണ്ഠ്യേന അംഗീകരിക്കുകയുമായിരുന്നു. തുടര്‍ന്ന് തന്‍െറ മന്ത്രിസഭ രാജിവെച്ചതായി പന്നീര്‍സെല്‍വം യോഗത്തെ അറിയിച്ചു. മുഖ്യമന്ത്രിയായി ശശികലയുടെ സത്യപ്രതിജ്ഞ ഈയാഴ്ചതന്നെയുണ്ടാകും. ഏഴ്, ഒമ്പത് തീയതികള്‍ എന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ജ്യോത്സ്യന്‍െറ അഭിപ്രായപ്രകാരമായിരിക്കും കൃത്യമായി തീയതി നിശ്ചയിക്കുക.
ഒ. പന്നീര്‍സെല്‍വത്തിന് ശശികല മന്ത്രിസഭയില്‍, മുമ്പ് വഹിച്ചിരുന്ന ധനവകുപ്പ് ലഭിക്കും. മിക്ക മന്ത്രിമാരെയും ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. ജയലളിതയുടെ മരണത്തത്തെുടര്‍ന്ന് ഒഴിവുവന്ന ചെന്നൈയിലെ ആര്‍.കെ നഗര്‍ മണ്ഡലത്തില്‍ ആറുമാസത്തിനുള്ളില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമാകാമെന്നാണ് ശശികല കണക്കുകൂട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.