പാർട്ടി പ്രചാരണത്തിന് സർക്കാർ പരസ്യം; ആപ്പിന് 97 കോടി പിഴയിട്ട് ലഫ്.ഗവർണർ
text_fieldsന്യൂഡൽഹി: ഡൽഹി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ എ.എ.പി അതിഗംഭീര വിജയം നേടിയതിനു പിന്നാലെ പാർട്ടിക്ക് 97 കോടി രൂപ പിഴയിട്ട് ലെഫ്റ്റനന്റ് ഗവർണർ.
സംസ്ഥാനസർക്കാറിന്റെ പരസ്യം പാർട്ടി പ്രമോഷനു വേണ്ടി ഉപയോഗിച്ചുവെന്ന് ആരോപിച്ചാണ് ലഫ്റ്റനന്റ് ഗവർണർ വി.കെ. സക്സേന പാർട്ടിക്ക് പിഴയിട്ടത്.
തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സർക്കാർപരസ്യം പാർട്ടിയുടെ പ്രചാരണത്തിനും തെരഞ്ഞെടുപ്പിൽ മേൽക്കൈ നേടുന്നതിനും ഉപയോഗിച്ചുവെന്നാണ് ആരോപണം. 15 വർഷത്തെ ബി.ജെ.പിയുടെ അപ്രമാദിത്തം അവസാനിപ്പിച്ചുകൊണ്ടാണ് ആപ്പ് ഡൽഹി മുൻസിപ്പൽ കോർപ്പറേഷനിൽ വിജയം വരിച്ചത്.
ആപ്പ് 2015ലെ സുപ്രീംകോടതി വിധിയും 2016ലെ ഹൈകോടതി വിധിയും ലംഘിച്ചുവെന്ന് ആരോപിച്ചാണ് ലഫ്. ഗവർണറുടെ നടപടി. ഇതിനു വേണ്ടി ഡൽഹി സർക്കാറിൽ നിന്ന് ചെലവഴിച്ച ഫണ്ട് പാർട്ടിയിൽ നിന്ന് തിരിച്ചു പിടിക്കാൻ ചീഫ് സെക്രട്ടറിക്ക് ചുമതല നൽകിയിട്ടുണ്ട്. എന്നാൽ ലഫ്റ്റനന്റ് ഗവർണറുടെ നടപടി രാഷ്ട്രീയ വേട്ടയാണെന്ന് ആപ്പ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.