തെരഞ്ഞെടുപ്പ് ദിവസം പത്രങ്ങളിൽ രാഷ്ട്രീയ പരസ്യത്തിന് നിരോധനം ഇത്തവണയില്ല
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ദിവസം പത്രങ്ങളിൽ രാഷ്ട്രീയ പരസ്യം നിരോധിക്കണമെന്ന നിർദേശം ഇൗ വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രാബല്യത്തിൽ വരില്ല. നിർദേശം നിയമമന്ത്രാലയത്തിെൻറ പരിഗണനയിൽ മാത്രമാണെന്നും കേന്ദ്ര മന്ത്രിസഭയുടെ പരിഗണനക്ക് സമർപ്പിച്ചിട്ടില്ലെന്നും ഉന്നതവൃത്തങ്ങൾ വ്യക്തമാക്കി. ഇതിനായി ജനപ്രാതിനിധ്യ നിയമത്തിൽ ഭേദഗതിയും രാഷ്ട്രീയ സമവായവും ആവശ്യമാണ്.
നിലവിൽ ഇലക്ട്രോണിക് മാധ്യമങ്ങളിൽ മാത്രമാണ് തെരഞ്ഞെടുപ്പിന് 48 മണിക്കൂറിനു മുമ്പ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരസ്യങ്ങൾക്ക് വിലക്കുള്ളത്. 1951ലെ ജനപ്രാതിനിധ്യ നിയമപ്രകാരം അച്ചടി മാധ്യമങ്ങളെയും ഇതിൽ ഉൾപ്പെടുത്തണമെന്നായിരുന്നു സമിതി നിർദേശം. പത്രങ്ങളെ ഇൗ നിയമത്തിനു കീഴിൽ കൊണ്ടുവരണമെന്ന് 2016ൽ തെരഞ്ഞെടുപ്പ് കമീഷൻ കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.