Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുത്തലാഖ് ബിൽ:...

മുത്തലാഖ് ബിൽ: പാർലമെന്‍റ് പാനലിന് വിട്ടേക്കും

text_fields
bookmark_border
മുത്തലാഖ് ബിൽ: പാർലമെന്‍റ് പാനലിന് വിട്ടേക്കും
cancel

ന്യൂഡൽഹി: ലോ​ക്​​സ​ഭ​യി​ൽ  ഒ​റ്റ​യി​രി​പ്പി​ന്​ പാ​സാ​ക്കി​യെ​ടു​ത്ത വി​വാ​ദ മു​ത്ത​ലാ​ഖ്​ ബി​ൽ സെലക്ട് കമ്മിറ്റിക്ക് വിട്ടേക്കും. കമ്മിറ്റി ബില്ലിനെ കുറിച്ച് പഠിച്ച് മാറ്റങ്ങൾ നിർദേശിച്ചതിന് ശേഷം അടുത്ത പാർലമെന്‍റ് സെഷനിലെ പാസാക്കാൻ സർക്കാറിന് കഴിയൂ. ബില്ലിനെതിരെ ഇന്നും രാജ്യസഭയിൽ പ്രതിപക്ഷം രംഗത്തുവന്നതോടെയാണ് സർക്കാർ സമവായത്തിന് തയാറാകുന്നത്. 

ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച ഭ​ര​ണ​പ​ക്ഷം കഴിഞ്ഞദിവസം ഒ​റ്റ​പ്പെട്ടു. ബി​ൽ സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ  പ്ര​തി​പ​ക്ഷ​ത്തി​നൊ​പ്പം എ​ൻ.​ഡി.​എ​യോ​ട്​ അ​നു​കൂ​ല നി​ല​പാ​ട്​ സ്വീ​ക​രി​ക്കു​ന്ന ചെ​റു​ക​ക്ഷി​ക​ളും ചേ​ർ​ന്ന​തോ​ടെ ച​ർ​ച്ച​​യി​ലേ​ക്ക്​ ക​ട​ക്കാ​നാ​വാ​തെ സ​ഭ പി​രി​യുകയായിരുന്നു.  

ബി​ൽ സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട​​ണ​മോ​യെ​ന്ന കാ​ര്യം  വോ​ട്ടി​നി​ട്ട്​ തീ​രു​മാ​നി​ക്കാ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ ബു​ധ​നാ​ഴ്​​ച കോ​ൺ​ഗ്ര​സും തൃ​ണ​മൂ​ലും മ​റ്റു പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ഉ​റ​ച്ചു​നി​ന്ന​തോ​ടെ പ​രാ​ജ​യം തു​റി​ച്ചു​നോ​ക്കി​യ ഭ​ര​ണ​പ​ക്ഷം സാ​േ​ങ്ക​തി​ക വാ​ദ​ങ്ങ​ളി​ൽ പി​ടി​ച്ച്​ ബ​ഹ​ളം​വെ​ച്ചു ത​ല​യൂ​രു​ക​യാ​യി​രു​ന്നു. എ​ൻ.​ഡി.​എ​യോ​ടൊ​പ്പം നി​ൽ​ക്കു​ന്ന തെ​ലു​ഗു​ദേ​ശം പാ​ർ​ട്ടി​യു​ടെ ചു​വ​ടു​മാ​റ്റ​മാ​ണ്​ ഭ​ര​ണ​പ​ക്ഷ​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യ​ത്. ബി​ൽ സെ​ല​ക്​​ട്​ ക​മ്മി​റ്റി​ക്ക്​ വി​ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ  ച​ന്ദ്ര​ബാ​ബു നാ​യി​ഡു ചൊവ്വാഴ്​ച തന്നെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​വ​ർ​ക്കൊ​പ്പം എ.​െ​എ.​എ.​ഡി.​എം.​കെ​യും ഡി.​എം.​കെ​യും ചേ​ർ​ന്ന​പ്പോൾ ഭ​ര​ണ​പ​ക്ഷം പ്ര​തി​രോ​ധ​ത്തി​ലാ​വുകയായിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajya Sabhatriple talaqmalayalam newsTriple Talaq Bill
News Summary - Government Agrees To Send Triple Talaq Bill To Parliament Panel: Sources-India News
Next Story