രാജ്യം ദുർഘട ഘട്ടം കടന്നു; ഫെബ്രുവരിയിൽ കോവിഡ് ബാധിതരുടെ എണ്ണം 105 ലക്ഷത്തിലെത്തും
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19െൻറ ദുർഘട ഘട്ടത്തെ മറികടന്നുവെന്ന് കേന്ദ്രസർക്കാർ. സെപ്റ്റംബറോടെ രാജ്യം കോവിഡിെൻറ ദുർഘട ഘട്ടത്തെ മറികടന്നു. 2021 ഫെബ്രുവരി അവസാനത്തോടെ മഹാമാരി അവസാനിക്കുമെന്നും കേന്ദ്രസർക്കാർ നിയമിച്ച സമിതി വ്യക്തമാക്കി.
കോവിഡിെൻറ അതിസങ്കീർണ കാലഘട്ടം മറികടന്നുവെങ്കിലും സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാൻ പാടില്ല. ഫെബ്രുവരി അവസാനത്തോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 105 ലക്ഷത്തിലെത്തുമെന്നും അവർ വ്യക്തമാക്കി.
നിലവിൽ 75ലക്ഷത്തോളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 74,94,552 ആണ് രോഗബാധിതരുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 61,871 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഒരുഘട്ടത്തിൽ പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു.
രാജ്യത്ത് മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചില്ലായിരുന്നുവെങ്കിൽ ആഗസ്റ്റോടെ മരണസംഖ്യ 25 ലക്ഷത്തിലെത്തുമായിരുന്നു. നിലവിൽ 1.14ലക്ഷമാണ് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.