കുടിയേറ്റ തൊഴിലാളികളെ വീടുകളിലെത്തിക്കാൻ 1000 ബസ് സർവീസുകൾ അനുവദിച്ച് യോഗി
text_fieldsലഖ്നോ: കോവിഡ്19 വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനായി പ്രഖ്യാപിച്ച ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ ഗ്രാമങ്ങളിൽ തിരിച്ചെത്തിക്കാൻ 1,000 ബസ് സർവീസുകൾ നടത്തുമെന്ന് ഉത്തർപ്രദേശ് സർക്കാർ. നോയിഡ, ഗാസിയാബാദ്, ബുലന്ദ്ശഹർ, അലിഗഡ് എന്നിവിടങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സഹായിക്കാൻ ബസുകൾ അയക്കുമെന്ന് ഗതാഗത വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കുടിയേറ്റ തൊഴിലാളികൾക്കായി ബസ് സർവീസ് ആരംഭിക്കാൻ തീരുമാനിച്ചത്. സംസ്ഥാനത്തിെൻറ അതിർത്തികളിൽ കുടുങ്ങിയ കുടുംബങ്ങൾക്ക് ഭക്ഷണവും വെള്ളവും അവശ്യവസ്തുക്കളും നൽകാനും യോഗി നിർദേശിച്ചു.
കാൺപൂർ, ബല്ലിയ, വാരണസി, ഗോരഖ്പൂർ, അസാംഗഡ്, ഫൈസാബാദ്, ബസ്തി, പ്രതാപ്ഗഡ്, സുൽത്താൻപൂർ, അമേത്തി, റായ് ബറേലി, ഗോണ്ട, ഇറ്റാവ, ബഹ്‌റൈച്ച്, ശ്രാവസ്തി എന്നിവിടങ്ങളിലേക്കാണ് ബസുകൾ പുറപ്പെട്ടിരിക്കുന്നത്.
ശനിയാഴ്ച രാവിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ലഖ്‌നൗവിലെ ചാർബാഗ് ബസ് സ്റ്റേഷനിൽ എത്തി അവിടെയെത്തിയവർക്ക് ഭക്ഷണവും വെള്ളവും നൽകിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. ചാർബാഗിൽ നിന്നാണ് ബസുകൾ പുറപ്പെട്ടിരിക്കുന്നത്. ഡി.ജി.പി ഹിതേഷ് ചന്ദ്ര അവസ്തി, ലഖ്‌നൗ പൊലീസ് കമ്മീഷണർ സുജിത് കുമാർ പാണ്ഡെ എന്നിവരുടെ നേതൃത്വത്തിലാണ് തൊഴിലാളികളെ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നത്.
ഡൽഹി പോലുള്ള നഗരങ്ങളിൽ നിന്ന് നൂറുകണക്കിന് തൊഴിലാളികളാണ് കാൽനടയായി സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങികൊണ്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.