ജുഡീഷ്യറിയിൽ ആർ.എസ്.എസുകാരെ നിയമിക്കാൻ സർക്കാർ ശ്രമിക്കുന്നു- കപിൽ സിബൽ
text_fieldsന്യൂഡൽഹി: ജുഡീഷ്യറിയിൽ ആർ.എസ്.എസ് പ്രചാരകരെ നിയമിക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാർ നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് പ്രചാരകരൻമാരെ സർക്കാർ നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജുഡീഷ്യറിയിലും ആർ.എസ്.എസ് ഇടപെടൽ ഉണ്ടാവുന്നതെന്ന് കപിൽ സിബൽ പറഞ്ഞു.
ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല. ഇതിനെ എതിർക്കണം. ജുഡീഷ്യറിയിലും ഇൗ വിഷയം ഉയർത്തികൊണ്ടുവരണം. ജുഡീഷ്യറിയെ നിയന്ത്രിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ജുഡീഷ്യറി നിയന്ത്രണത്തിൽ നിന്ന് പോകുമോയെന്ന് ബി.ജെ.പി ഭയപ്പെടുകയാണെന്നും കപിൽ സിബൽ പറഞ്ഞു.
രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും പതുക്കെ ബി.ജെ.പി സർക്കാർ പിടിച്ചെടുക്കുകയാണ്. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെൻറ് പിടിച്ചെടുത്തു. മാധ്യമങ്ങളേയും ജുഡീഷ്യറിയേയുമാണ് ഇപ്പോൾ ലക്ഷ്യം വെച്ചിരിക്കുന്നത്. സർക്കാറിന് താൽപര്യമുള്ളവരെ മാത്രമാണ് ജുഡീഷ്യറിയിൽ നിയമിക്കുന്നതെന്നും കപിൽ സിബൽ കുറപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.