വാൾപ്പാറ-ചാലക്കുടി റൂട്ടിൽ ഒൻപത് വർഷത്തിന് ശേഷം തമിഴ്നാട് സർക്കാർ ബസ് സർവിസ്
text_fieldsകോയമ്പത്തൂർ: ഒൻപത് വർഷം മുമ്പ് നിർത്തിയ വാൾപ്പാറ- ചാലക്കുടി റൂട്ടിലെ തമിഴ്നാട് സർക്കാർ ബസ് സർവിസ് ജനകീയ ആവശ്യത്തെ തുടർന്ന് ബുധനാഴ്ച മുതൽ പുന:രാരംഭിച്ചു.
കോയമ്പത്തൂർ ജില്ലയിലെ തോട്ടം മേഖലയും വിനോദസഞ്ചാര കേന്ദ്രവുമായ വാൾപ്പാറ കേരള-തമിഴ്നാട് അതിർത്തിയിലാണ്. വാൾപ്പാറയിൽ താമസിക്കുന്നവരിൽ 30 ശതമാനവും മലയാളികളാണ്. വാൾപ്പാറയിൽ നിന്ന് ചാലക്കുടിയിലേക്ക് വനപാതയുണ്ട്.
വാൾപ്പാറയിലേക്ക് വരുന്ന വിനോദസഞ്ചാരികളും വാൾപ്പാറയിൽ നിന്ന് കേരളത്തിലേക്ക് പോകുന്ന പൊതുജനങ്ങളും സ്വകാര്യ ബസുകളെയാണ് ആശ്രയിച്ചിരുന്നത്. 2013 മാർച്ച് 29 വരെ തമിഴ്‌നാട് സർക്കാർ ബസ് സർവീസ് നടത്തിയിരുന്നു. വാൾപ്പാറയിൽ നിന്ന് പോയ സർക്കാർ ബസ് കേരള വനഭാഗത്തുവെച്ച് അപകടത്തിൽപ്പെട്ടിരുന്നു. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇതോടെയാണ് ബസ് സർവീസ് നിർത്തിയത്.
വാൾപ്പാറ- ചാലക്കുടി റൂട്ടിൽ സർക്കാർ ബസ് സർവിസ് പുന:രാരംഭിക്കണമെന്നത് ഏറെക്കാലത്തെ ആവശ്യമായിരുന്നു. ഇതേത്തുടർന്നാണ് തമിഴ്‌നാട് സർക്കാർ ബസ് സർവിസിന് അനുമതി നൽകിയത്. ബസിന് വാൾപ്പാറയിൽ ജനപ്രതിനിധികൾ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.